സംസ്‌കൃത സര്‍വകലാശാല : സെമസ്റ്റർ അവധി നവംബറിൽ

Spread the love

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവംബർ ഒന്ന് മുതൽ 30 വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സെമസ്റ്റർ അവധിക്ക് ശേഷം ഡിസംബർ ഒന്നിന് ക്ലാസ്സുകൾ പുനഃരാരംഭിക്കും. എം.ഫിൽ./പിഎച്ച് .ഡി. വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ബാധകമല്ല.

2. സംസ്‌കൃത സര്‍വകലാശാല : എം.എ. (മ്യൂസിയോളജി) ക്ലാസുകൾ നവംബർ 30 വരെ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ 2020 അഡ്മിഷൻ എം.എ. (മ്യൂസിയോളജി) വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ ക്ലാസുകൾ നവംബർ 30 വരെ ദീർഘിപ്പിച്ചതായി സർ‍വ്വകലാശാല അറിയിച്ചു.

3. സംസ്‌കൃത സര്‍വകലാശാല : ഒന്നാം സെമസ്റ്റർ ബി.എ. കോഴ്സ് രജിസ്ട്രേഷൻ അവസാന തീയതി നവംബർ 2

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഒന്നാം സെമസ്റ്റർ ബി.എ. പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രോജക്ട് ഉൾപ്പെടെയുള്ളവയുടെ കോഴ്സ് രജിസ്ട്രേഷൻ പുതുക്കിയ സിലബസ് പ്രകാരം ഓൺലൈനായി നവംബ‍ർ രണ്ടുവരെ രജിസ്റ്റർ ചെയ്യാമെന്ന് സ‍ർവ്വകലാശാല അറിയിച്ചു. കോഴ്സ് രജിസ്ട്രേഷൻ കൃത്യസമയത്ത് ചെയ്യാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷാ രജിസ്ട്രേഷൻ നടത്തുന്നതിനോ പരീക്ഷ എഴുതുന്നതിനോ അനുവാദമുണ്ടായിരിക്കുന്നതല്ല.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author