സെന്റ് ലൂയിസ് ഹൈ സ്‌കൂള്‍ വെടിവെപ്പു -അധ്യാപികയും, വിദ്യാർത്ഥിനിയും ഉൾപ്പെടെ മൂന്ന് മരണം

Spread the love

സെന്റ് ലൂയിസ്: സെന്റ് ലൂയിസ്സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഹൈ സ്‌കൂളില്‍ ഇന്ന് രാവിലെ 9 മണിക്ക്(ഒക്ടോ24) ഉണ്ടായ വെടിവെപ്പില്‍ അധ്യാപികയും, വിദ്യാർത്ഥിനിയും അക്രമിയും ഉൾപ്പെടെ മൂന്ന് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു .സംഭവത്തില്‍ പരിക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

20 വയസ് പ്രായമുള്ള ഒരു യുവാവാണ് സ്‌കൂളില്‍ വെടിവെപ്പ് നടത്തിയതെന്ന് സെന്റ് ലൂയിസ് പൊലീസ് കമ്മീഷണര്‍ മൈക്കല്‍ സാക്ക് പറഞ്ഞു.രാവിലെ 9 മണിക്ക് വെടിവെപ്പ് ആരംഭിച്ചതോടെ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി ജനാലകള്‍ വഴി പുറത്തു ചാടി രക്ഷപെടാന്‍ ശ്രമിച്ചു. ജീവനക്കാര്‍ സ്‌കൂളിന്റെ വാതിലുകളും മറ്റും അടച്ചു. എന്നാല്‍ അക്രമി അകത്തു കടന്നു. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസും അക്രമിയും തമ്മില്‍ വെടിവെപ്പ് നടന്നു. ഒടുവില്‍ അക്രമിയെ പൊലീസ് വെടിവെച്ചു വീഴ്ത്തി.

ഹെൽത്ത് ടീച്ചർ ജീൻ കുസിസ്‌ക യാണ് കൊല്ലപ്പെട്ടതെന്ന് മകൾ ആബി പറഞ്ഞു. വെടി വെച്ചു എന്ന് പറയപ്പെടുന്ന യുവാവ് ഇതേ സ്കൂളിൽ നിന്നും കഴിഞ്ഞ വർഷമാണ് ഗ്രാഡുവേറ്റ് ചെയ്തതെന്നു വൈകീട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പോലീസ് ചീഫ് അറിയിച്ചു വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു ജീൻ കുസിസ്‌കയെന്നു സഹ അദ്ധ്യാപകരും പറഞ്ഞു

Author