നൃത്ത കലാരൂപങ്ങളുടെ വർക്‌ഷോപ്പ് സംഘടിപ്പിക്കും

Spread the love

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ഒക്ടോബർ 30, 31 നവംബർ 1 തീയതികളിലായി ഇന്ത്യൻ നൃത്ത കലാരൂപങ്ങളുടെ വർക്‌ഷോപ്പുകൾ നടത്തും. ഒക്ടോബർ 30 രാവിലെ 10ന് ഒഡീസി നർത്തകി പത്മശ്രീ ഇലിയാന സിതറസ്തി നയിക്കുന്ന ഒഡിസി വർക്‌ഷോപ്പ്. ഒക്ടോബർ 31, നവംബർ 1 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറുവരെ മണിപ്പൂരി നർത്തകി ഡോ. ബിംബവതി ദേവി നയിക്കുന്ന മണിപ്പൂരി വർക്‌ഷോപ്പ് എന്നിവ നടക്കും. താത്പര്യമുള്ളവർ നടനഗ്രാമം ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0471-2364771.

Author