എച്ച്.പി.ഷാജിയുടെ നിര്യാണത്തിൽ കെസി വേണുഗോപാൽ എം പി അനുശോചിച്ചു

സാധാരണ ജനങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു ഷാജി.

നയനാര്‍ സര്‍ക്കാരിന്റെ കാലത്തു എച്ച്.പി.ഷാജി നയിച്ച തുമ്പ പള്ളിത്തുറ മത്സ്യതൊഴിലാളി അവകാശസമരം അദ്ദേഹത്തിന്റെ പൊതു ജീവിതത്തിലെ എടുത്തു പറയേണ്ട

ഒന്നാണ്. വെടിവെപ്പിൽ കലാശിച്ച ആ സമരത്തിൽ പോലീസിന്റെ കൊടിയ മർദ്ദനവും രണ്ടുമാസം നീണ്ട ജയിൽവാസവും അതിജീവിച്ച് അന്തിമ വിജയം കാണുന്നതുവരെ ഷാജി നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്. ഒരു കാലത്ത് കോൺഗ്രസിന്റെ സമരമുഖത്തെ നിറ സാന്നിധ്യമായിരുന്നു ഷാജി.അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിന് ഉണ്ടാക്കിയത് കനത്ത നഷ്ടമാണ്.ശക്തനായ ഒരു നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

 

 

Leave Comment