കെപിസിസി അംഗവും മംഗലപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എച്ച്.പി ഷാജിയുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അനുശോചിച്ചു

തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ നിർണായക സംഭാവന നൽകിയ നേതാവാണ് ഷാജി . ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ

ആത്മാർത്ഥതയോടെ നിർവഹിച്ച അദ്ദേഹം അവസാനശ്വാസം വരെ കറകളഞ്ഞ ജനാധിപത്യ വിശ്വാസിയും മതേതരവാദിയുമായിരുന്നു.പ്രാദേശികതലത്തിൽ ഉൾപ്പെടെ പാർട്ടിയുടെ ആശയങ്ങളും നിലപാടുകളും പ്രചരിപ്പിക്കുന്നതിലും സാധാരണ ജനങ്ങളെ കോൺഗ്രസിനൊപ്പം നിർത്തുന്നതിലും ഷാജി വഹിച്ച പങ്ക് വളരെ വലുതാണ്.ഷാജിയുടെ വിയോഗം കോൺഗ്രസിന് ഉണ്ടാക്കിയ നഷ്ടം വളരെ വലുതാന്നെന്നും സുധാകരൻ പറഞ്ഞു.

 

Leave Comment