എച്ച്.പി ഷാജിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Spread the love

തിരുവനന്തപുരം : മംഗലപുരം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റും കെ.പി.സി.സി അംഗവുമായ എച്ച്.പി ഷാജിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു.

തിരുവനന്തപുരം ജില്ലയിലെ ശക്തനായ നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായത്. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ പാർട്ടിയെ കെട്ടുറപ്പോടെ ശക്തമായി നയിക്കാൻ ഷാജിക്ക് സാധിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം പാർട്ടിക്ക് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

Author