സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ ക്യാമ്പയിൻ “നോ റ്റു ഡ്രഗ്സ്” ഒരു ജനകീയ പോരാട്ടമായി മുന്നേറുകയാണ്. ലഹരി വ്യക്തികളിൽ ഒതുങ്ങുന്നതല്ല, ഒരു സമൂഹിക വിപത്താണ് എന്ന തിരിച്ചറിവോടെ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗത്തും ലഹരി വിരുദ്ധ പ്രചാരണം ശക്തമാവുകയാണ്. വർദ്ധിച്ചു വരുന്ന ലഹരിയോടുള്ള വിധേയത്വത്തിന് കടിഞ്ഞാണിട്ട് ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കേണ്ടതുണ്ട്. ഇത് നാടിൻ്റെ പുരോഗതിക്കും നല്ല ഭാവിക്കും അനിവാര്യമാണ്. ലഹരിമുക്തവും ആരോഗ്യപൂർണ്ണവുമായ ഒരു സമൂഹത്തെ വാർത്തെടുക്കാനായി “നോ റ്റു ഡ്രഗ്സ്” ക്യാമ്പെയ്നൊപ്പം നമ്മുക്ക് ഓരോരുത്തർക്കും കൈകോർക്കാം.