ഇന്റര്‍നാഷണല്‍ ക്‌നാനായ വടംവലി മത്സരം ന്യൂയോര്‍ക്കില്‍ – സൈമണ്‍ മുട്ടത്തില്‍

ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ ആഭിമുഖ്യത്തില്‍ ഒന്നാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരം നവംബര്‍ 19-ാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കില്‍വെച്ച് നടത്തും.. ഇന്‍ഡ്യന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓഫ് ന്യൂയോര്‍ക്കിന്റെ (ഐ.കെ.സി.സി.) ആതിഥേയത്വത്തില്‍ നടത്തപ്പെടുന്ന ഈ വടംവലി മത്സരത്തിന്റെ കിക്കോഫ് ഐ.കെ.സി.സി.യുടെ ക്‌നാനായ നൈറ്റിനോടനുബന്ധിച്ച് നടത്തപ്പെട്ടു. കെ.സി.സി.എന്‍.എ.

പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, വൈസ് പ്രസിഡന്റ് ജോണ്‍ സി. കുസുമാലയം, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിയില്‍, ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരിയില്‍ എന്നിവര്‍ നയിക്കുന്ന കെ.സി.സി.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ ആദ്യമായാണ് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം നടത്തപ്പെടുന്നത്.

ഒന്നാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരം ന്യൂയോര്‍ക്ക് ഐ.കെ.സി.സി.യുടെ ആതിഥേയത്വത്തില്‍ ഐ.കെ.സി.സി. കമ്മ്യൂണിറ്റി സെന്ററില്‍വെച്ച് നടത്തപ്പെടുന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമണ്ടെന്നും ഈ മത്സരത്തിലേക്ക് മുഴുവന്‍ വടംവലി പ്രേമികളെയും സ്വാഗതം ചെയ്യുന്നതായും ഐ.കെ.സി.സി. പ്രസിഡന്റ് സിജു ചെരുവന്‍കാലായില്‍ അറിയിച്ചു.

വടംവലി മത്സരത്തിലെ ഓംസ്ഥാനമായ ജിമ്മി ആകശാല സ്‌പോണ്‍സര്‍ ചെയ്യുന്ന ജോണ്‍ ആകശാല മെമ്മോറില്‍ എവറോളിംഗ് ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു. രണ്ടാം സമ്മാനമായി തോമസ് & ആനി പാലനില്‍ക്കുംമുറിയില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 3001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു.

മൂന്നാം സ്ഥാനത്തിനായി റോയി മറ്റപ്പള്ളിയില്‍ സ്‌പോസര്‍ ചെയ്യുന്ന അക്കന്നുട്ടി മറ്റപ്പള്ളിയില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 2001 ഡോളര്‍ ക്യാഷ് അവാര്‍ഡും. നാലാം സ്ഥാനാഹര്‍ക്ക് രാജു മത്തായി പച്ചിക്കര മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു.

Leave Comment