മാലിന്യ പ്രശ്നത്തിൽ ബോധവൽക്കരണം നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം

Spread the love

മാലിന്യ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി -മന്ത്രി എം.ബി. രാജേഷ്. കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നിർവ്വഹണം അവലോകനം ചെയ്യുന്നതിനും സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്കരിച്ച വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമായി നടന്ന ‘നവകേരള തദ്ദേശകം 2 . ൦’ പരിപാടിയിൽ ആമുഖ ഭാഷണം നടത്തുകയായിരുന്നു മന്ത്രി.
മാലിന്യ സംസ്‌കരണം ലഹരി പോലെ തന്നെ അടിയന്തിരമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഈ വിഷയത്തിൽ ജനങ്ങളുടെ മനോഭാവം പ്രധാനമാണ്. ഇത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റായ ബോധ്യങ്ങൾ ഉണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവ തിരുത്തി ബോധവൽക്കരണം നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത് നിർമ്മിച്ച സിനിമ “വളപ്പൊട്ടുകൾ” മന്ത്രി റിലീസ് ചെയ്തു. പൗരാവകാശരേഖയുടെ പ്രകാശനം ഡയറക്ടർ പഞ്ചായത്ത് എച്ച് ദിനേശന് നൽകി മന്ത്രി നിർവഹിച്ചു. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് .ഷീജ ശശി അധ്യക്ഷയായിരുന്നു. എൽ. എസ്. ജി.ഡി. ജില്ലാ ജോയിന്റ് ഡയറക്ടർ സാജു.ഡി ജില്ലാതല റിപ്പോർട്ട് അവതരണം നടത്തി.ഐ എൽ ജി എം സ് സോഫ്റ്റ്‌വെയർ ലൂടെ മികച്ച സേവനം നൽകി ജില്ലയിൽ ഒന്നാമതെത്തിയ കാവിലുംപാറ ഗ്രാമപഞ്ചായത്തിനെയും രണ്ടാമതെത്തിയ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെയും മൂന്നാമതെത്തിയ ഓമശ്ശേരി ഗ്രാമപഞ്ചായത്തിനെയും യോഗത്തിൽ അനുമോദിച്ചു.2020-21 വർഷത്തെ പദ്ധതി നിർവഹണത്തിൽ ജില്ലയിലെ മികച്ച സെക്രട്ടറിമാരെ അനുമോദിച്ചു. വളയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ്കൃഷ്ണൻ.കെ ഒന്നാംസ്ഥാനവും പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാധിക. എൻ. ആർ ,മരുതോങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജിത്. ടി. വി. എന്നിവർ രണ്ടാം സ്ഥാനവും നേടി.തായ്‌ലൻഡിൽ നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായി തിരിച്ചെത്തിയ ഇന്ത്യയുടെ അഭിമാനമായ ഇന്ത്യൻ ടീമിനെ നയിച്ച പുറമേരി പഞ്ചായത്ത്‌ ജീവനക്കാരൻ ജിതേഷിനെ യോഗത്തിൽ അനുമോദിച്ചു.

Author