അഖില കേരള ഇന്റർ കൊളേജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട ജേതാക്കളായി

Spread the love

ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയിലെ കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല ട്രോഫിക്കു വേണ്ടിയുളള നാലാമത് അഖില കേരള ഇന്റർ കൊളേജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട ജേതാക്കളായി. സ്കോർഃ 3-2. എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, അങ്കമാലി റണ്ണർ അപ്പായി. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. പി. ഉണ്ണികൃഷ്ണൻ ട്രോഫികൾ വിതരണം ചെയ്തു.

ഫോട്ടോ അടിക്കുറിപ്പ് : ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയിലെ കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല ട്രോഫിക്കു വേണ്ടിയുളള നാലാമത് അഖില കേരള ഇന്റർ കൊളേജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ടീം ട്രോഫിയുമായി.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Author