സംസ്കൃത സർവ്വകലാശാല പിഎച്ച്. ഡി. പ്രവേശന പരീക്ഷ 15 മുതൽ 18 വരെ

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലേയ്ക്കുളള പിഎച്ച്.ഡി. പ്രവേശന പരീക്ഷകൾ നവംബര്‍ 15 മുതൽ 18 വരെ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ഫിലോസഫി, ഹിസ്റ്ററി, മോഹിനിയാട്ടം, സോഷ്യോളജി, മ്യൂസിക്, സോഷ്യൽവർക്ക്, ഉർദ്ദു, സംസ്കൃതം വേദിക് സ്റ്റഡീസ്, സൈക്കോളജി, ജ്യോഗ്രഫി, തിയറ്റർ വിഭാഗങ്ങളിലേയ്ക്കുളള പ്രവേശന പരീക്ഷകൾ നവംബര്‍ 15ന് രാവിലെ 10ന് ആരംഭിക്കും. ഹാൾടിക്കറ്റുകൾ നവംബര്‍ ഏഴ് മുതൽ സർവ്വകലാശാല വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. സംസ്കൃതം സാഹിത്യം (നവംബർ 15 ഉച്ചകഴിഞ്ഞ് രണ്ടിന്), സംസ്കൃതം വ്യാകരണം (നവംബര്‍ 16ന് രാവിലെ 10ന്), സംസ്കൃതം വേദാന്തം (നവംബർ 16 രാവിലെ 10ന്), സംസ്കൃതം ന്യായം (നവംബര്‍ 17ന് രാവിലെ 10ന്), സംസ്കൃതം ജനറൽ (നവംബര്‍ 17ന് ഉച്ചകഴിഞ്ഞ് രണ്ടിന്), മാനുസ്ക്രിപ്റ്റോളജി, കംപാരറ്റീവ് ലിറ്ററേച്ചർ (നവംബർ 18ന് രാവിലെ 10ന്), ട്രാൻസലേഷൻ സ്റ്റഡീസ് (നവംബര്‍ 18ന് ഉച്ചകഴിഞ്ഞ് രണ്ടിന്) എന്നിങ്ങനെയാണ് മറ്റ് പരീക്ഷകൾ നടക്കുക. നവംബര്‍ 21ന് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. യോഗ്യരായവർ അതത് വകുപ്പ് അധ്യക്ഷർക്ക് റിസർച്ച് പ്രപ്പോസൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബര്‍ 24. ഡിസംബര്‍ 15ന് പിഎച്ച്.ഡി. ക്ലാസുകൾ ആരംഭിക്കും.

2) സംസ്കൃത സർവ്വകലാശാലഃ ഒന്നാം സെമസ്റ്റർ എം.ഫിൽ (റീ-അപ്പീയറൻസ്) പരീക്ഷകൾ അവസാന തീയതി നവംബര്‍ 16

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എം. ഫിൽ. (റീ-അപ്പീയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി നവംബര്‍ 16 ആണെന്ന് സർവ്വകലാശാല അറിയിച്ചു. ഫൈനോട് കൂടി നവംബര്‍ 23 വരെയും സൂപ്പർ ഫൈനോടെ നവംബര്‍ 30 വരെയും അപേക്ഷകൾ സ്വീകരിക്കും. യു. ജി. സി. ഉത്തരവ് പ്രകാരം 2021 പ്രവേശനത്തോടെ എം. ഫിൽ. കോഴ്സ് സംസ്കൃത സർവ്വകലാശാലയിൽ നിർത്തലാക്കിയിരിക്കുകയാണ്. 2017 പ്രവേശനം മുതൽ എം. ഫിൽ. പഠിച്ച് വിജയിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Author