അമേരിക്കയുടെ സാമൂഹ്യ– സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ നേതാവായ എറിക് മാത്യുവിനെ ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
ഫൊക്കാനയുടെ സന്തതസഹചാരിയും രണ്ടു തവണ വാഷിംഗ്‌ടൺ ഡി സി യിൽ നിന്നുള്ള ആർ വി പി , ഫൌണ്ടേഷൻ വൈസ് ചെയർമാൻ, യൂത്തു കമ്മറ്റി അംഗം ,കൺവെൻഷൻ കൺവീനർ എന്നീ നിലകളിൽ സ്തുതിർഘമായ പ്രവർത്തിച്ചതിന് അംഗീകാരമായാണ് അദ്ദേഹത്തെ തേടി ഫൌണ്ടേഷൻ ചെയർമാൻ സ്ഥാനം എത്തുന്നത്.
ബാൾട്ടിമോർ കൈരളി മലയാളീ അസോസിയേഷന്റെ സജീവ പ്രവർത്തകൻ ആയിരുന്ന എറിക്ക് , കില്ലാഡിസ് സ്പോർട്സ് ക്ലബ് സ്ഥാപകാംഗം കൂടിയാണ്, കഴിഞ്ഞ രണ്ടുവർഷമാ ഹ്യൂസ്റ്റൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അദ്ദേഹം ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ, പെയർലാൻഡ് മലയാളി അസോസിയേഷൻ എന്നീ സംഘടനകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നു.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ് മുൻ കമ്മറ്റി അംഗം സൺഡേ സ്കൂൾ പ്രിൻസിപ്പൽ, യൂത്ത് അഡ്വൈസർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എറിക് സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളി ട്രസ്റ്റീ കൂടിയാണ്. ചാരിറ്റി പ്രവർത്തങ്ങൾ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്ന എറിക്ക് ബാൾട്ടിമോറിൽ പല സംഘടനകൾക്കുവേണ്ടിയും രക്ത ദാന ക്യാമ്പുകൾ, ചാരിറ്റി ഫൗണ്ട് രെസിങ് എന്നിവ സംഘടിപ്പിക്കാറുണ്ട്.
സംഘടനാ പ്രവർത്തന രംഗത്ത് തന്റേതായ കഴിവ് തെളിയിച്ച എറിക്കിന്റെ പ്രവർത്തനം ഫൊക്കാനക്ക് ആവിശ്യമാണെന്നും, എറിക്കിനെപ്പോലെയുള്ള ചെറുപ്പക്കാരുടെ സേവനങ്ങൾ ഫൊക്കാനയുടെ പ്രവർനത്തങ്ങൾ വിപുലപ്പെടുത്താൻ സഹായിക്കുമെന്നും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
എറിക് മാത്യുവിന്റെ നിയമനം ഫൊക്കാന യുവ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതിന്റെ തെളിവാണെന്നും അത് അർഹതക്കുള്ള അംഗീകാരം ആണെന്നും സെക്രട്ടറി കലാ ഷഹി അഭിപ്രായപ്പെട്ടു.
എറിക് മാത്യുവിന്റെ പ്രവർത്തന മികവ് ഫൊക്കാനയുടെ ഫൌണ്ടേഷൻ ചെയർമാൻ ആയിയുള്ള പ്രവർത്തനത്തിന് ഉപകാരപ്രദം ആകും , ഫൌണ്ടേഷന്റെ പ്രവർത്തങ്ങൾ ജനങ്ങളിൽ എത്തിക്കാൻ എറിക് മാത്യുവിന്റെ പ്രവർത്തങ്ങൾക്ക് കഴിയും എന്ന് ട്രഷർ ബിജു ജോൺ അഭിപ്രായപ്പെട്ടു.