ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക ഭാഷാപുരസ്ക്കാര സമർപ്പണവും ഇന്ന് (10. 11. 2022)
ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാലയിലെ ഭരണഭാഷാവലോകനസമിതിയുടെ നേതൃത്വത്തിൽ നടന്ന മാതൃഭാഷാ വാരാചരണത്തിന്റെ സമാപനവും ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്ക്കാര സമർപ്പണവും ഇന്ന് (10. 11. 2022) ഉച്ചകഴിഞ്ഞ് രണ്ടിന് സർവകലാശാലയുടെ മുഖ്യക്യാമ്പസിലുള്ള യൂട്ടിലിറ്റി സെന്ററിൽ നടക്കുമെന്ന് സർവകലാശാല അറിയിച്ചു. മാതൃഭാഷയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച് ഏർപ്പെടുത്തിയ പുരസ്ക്കാര സമർപ്പണവും മുഖ്യപ്രഭാഷണവും വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിവ്വഹിക്കും. ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക ഭാഷാപുരസ്ക്കാരം നേടിയ ഡോ. എം. പി. പരമേശ്വരൻ പുരസ്ക്കാരം ഏറ്റുവാങ്ങും. പ്രോ-വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും. രജിസ്ട്രാര്‍ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. എം.പി. പരമേശ്വരൻ, ഫിനാൻസ് ഓഫീസർ സുനിൽ കുമാർ എസ്., പ്രൊഫ. സുനിൽ പി. ഇളയിടം, പ്രേമൻ തറവട്ടത്ത്, പ്രൊഫ. വത്സലൻ വാതുശ്ശേരി, ഡോ. വി. ലിസി മാത്യു എന്നിവർ പ്രസംഗിക്കും. ഭരണഭാഷാവലോകന സമിതി മുൻ കോ-ഓർഡിനേറ്റർ പ്രൊഫ. വത്സലൻ വാതുശ്ശേരിയെ പ്രോ-വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ഉപഹാരം നൽകി ആദരിക്കും.
ചടങ്ങ് റിപ്പോർട്ട് ചെയ്യുവാൻ മാധ്യമപ്രവർത്തകരെ പ്രത്യേകം ക്ഷണിക്കുന്നു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം. 9447123075