സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്നുയെന്ന് എംഡി നാലപ്പാട്ട്

Spread the love

തിരുവനന്തപുരം:സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും യുനൈസ്‌കോ പീസ് ചെയറുമായ പ്രൊഫ. എം.ഡി. നാലപ്പാട്ട്. ഭാരത് സേവക് സമാജിന്‍റെ നേതൃത്വത്തില്‍ കവടിയാര്‍ സദ്ഭാവന അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക്ക് ”ഭാരത് സേവക്” ബഹുമതി വിതരണം ചെയ്തത ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ആവിഷ്കാര സ്വാതന്ത്രത്തിന് കടിഞ്ഞാണിടാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. നിര്‍ഭയമായി മാധ്യമപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഒരുക്കേണ്ടത് അത്യവശ്യമാണ്.അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്ന പ്രവണത ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് സേവക് സമാജ് ദേശീയ ചെയര്‍മാന്‍ ബിഎസ് ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അരനൂറ്റാണ്ട് കാലം മലയാള മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തലസ്ഥാന ജില്ലയിലെ മുതിര്‍ന്ന പത്ത് മാധ്യമപ്രവര്‍ത്തകരെ ”ഭാരത് സേവക്” ബഹുമതി നല്‍കി ആദരിച്ചു. ചടങ്ങില്‍ ഡോ.എം.ആര്‍.തമ്പാന്‍, ജയ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാധ്യമപ്രവര്‍ത്തകരായ മാതൃഭൂമി മുന്‍ ബ്യൂറോ ചീഫ് ജി. ശേഖരന്‍ നായര്‍, മലയാള മനോരമ ലേഖകന്‍ ആനാട് ശശി, ഹിന്ദു ദിനപത്രത്തിന്റെ കേരള ചീഫ് കെ.എം. തമ്പി, ജന്മഭൂമി പത്രത്തിന്റെ മുന്‍ പത്രാധിപര്‍ ഹരി എസ്. കര്‍ത്താ,മംഗളം മുന്‍ സി.ഇ.ഒ ആര്‍. അജിത്കുമാര്‍, വീക്ഷണം ദിനപത്രത്തിന്റെ മുന്‍ ലേഖകന്‍ പിരപ്പന്‍കോട് സുഭാഷ്, നവയുഗത്തിന്റെ പ്രതാധിപര്‍ കെ. പ്രഭാകരന്‍, കെപിസിസി ട്രഷററും വീക്ഷണം പത്രത്തിന്റെ മുന്‍ ബ്യൂറോ ചീഫ് വി. പ്രതാപചന്ദ്രന്‍, ദേശാഭിമാനി പത്രത്തിന്റെ മുന്‍ ബ്യൂറോ ചീഫ് എസ്. ആര്‍. ശക്തിധരന്‍,കേരളകൗമുദി ചീഫ് റിപ്പോര്‍ട്ടര്‍ ജി. യദുകുല കുമാര്‍ എന്നിവര്‍ ആദരം ഏറ്റുവാങ്ങി.

Author