വിജ്ഞാന-ഭാഷാ മാതൃകകൾക്ക് ബദലുകൾ സൃഷ്ടിക്കണം : പ്രൊഫ. എം. വി. നാരായണൻ

Spread the love

ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്ക്കാരം ഡോ. എം. പി. പരമേശ്വരൻ ഏറ്റുവാങ്ങി

ഭാഷയും വിജ്ഞാനവും രണ്ട് വഴിക്ക് ഒഴുകുന്നവയാണെങ്കിലും വിവിധ വിജ്ഞാന-ഭാഷാ മാതൃകകൾക്ക് ബദലുകൾ സൃഷ്ടിക്കുവാൻ കഴിയണമെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയിലെ ഭരണഭാഷാവലോകനസമിതിയുടെ നേതൃത്വത്തിൽ നടന്ന മാതൃഭാഷാ വാരാചരണത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്ക്കാര സമ‍‍‍‍ർപ്പണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷകൾ പൊതുവെ സംഘർഷാത്മകമായ   photo1.

ജീവിതമാണ് നയിക്കുന്നത്. ചരിത്രത്തിന്റെ ഗതിവിഗതികളിൽ ഭാഷകൾ വലിയ പ്രതിസന്ധികളെയാണ് നേരിടുന്നത്. ദൈനംദിനം ഭാഷകൾക്ക് മാറ്റങ്ങൾ സംഭവിക്കുകയും പുറത്താക്കപ്പെടുകയും ചെയ്യുന്നു. ഭാഷ എന്നത് ഒരു വിഭാഗം മനുഷ്യരുടെ ജീവിതത്തിന്റെയും വികാരങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണ്. ഓരോ ഭാഷയുടെയും വികാസ പരിണാമങ്ങളിൽ നിരവധി ചരിത്രങ്ങളുണ്ട്. സർഗാത്മകമായും വിമർശനാത്മകമായും കാവ്യാത്മകമായുമൊക്കെ ഭാഷയ്ക്ക് ബദലുകൾ സൃഷ്ടിക്കപ്പെട്ടവരാണ് ഡോ. പ്രദീപൻ പാമ്പിരികുന്നും ഡോ. എം. പി. പരമേശ്വരനുമൊക്കെ, പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ളോക്കിലുള്ള സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്ക്കാരം ഡോ. എം. പി. പരമേശ്വരന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമ‍‍‍‍ർപ്പിച്ചു.

പ്രോ-വൈസ് ചാൻസല‍ർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. രജിസ്ട്രാര്‍ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. എം. പി. പരമേശ്വരൻ, ഫിനാൻസ് ഓഫീസ‍ർ സുനിൽ കുമാർ എസ്., പ്രൊഫ. സുനിൽ പി. ഇളയിടം, പ്രേമൻ തറവട്ടത്ത്, പ്രൊഫ. വത്സലൻ വാതുശ്ശേരി, പ്രൊഫ. വി. ലിസി മാത്യു എന്നിവർ   photo 3

പ്രസംഗിച്ചു. ഭരണഭാഷാവലോകന സമിതി മുൻ കോ-ഓർഡിനേറ്റർ പ്രൊഫ. വത്സലൻ വാതുശ്ശേരിയെ പ്രോ-വൈസ് ചാൻസല‍ർ പ്രൊഫ. കെ. മുത്തുലക്ഷ്മി ഉപഹാരം നൽകി ആദരിച്ചു. മാതൃഭാഷാവാരാചരണത്തോടനുബന്ധിച്ച് സർവ്വകലാശാല സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. വൈകിട്ട് യൂട്ടിലിറ്റി സെന്ററിൽ സംഗീതസദസ്സ്, തിരുവാതിര, മോഹിനിയാട്ടം, ഗാനമാലിക എന്നിവ നടന്നു.

ഫോട്ടോ അടിക്കുറിപ്പുകൾ.

ഫോട്ടോ ഒന്ന്: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഭരണഭാഷാവലോകന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃഭാഷാവാരാചരണത്തിന്റെ സമാപന സമ്മേളനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാര ജേതാവ് ഡോ. എം. പി. പരമേശ്വരൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി എന്നിവർ സമീപം.

ഫോട്ടോ രണ്ട്: മാതൃഭാഷയിലെ സംഭാവനകൾക്കായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഡോ. എം. പി. പരമേശ്വരന് സമ്മാനിക്കുന്നു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി സമീപം.

ഫോട്ടോ മൂന്ന്: മാതൃഭാഷയിലെ സംഭാവനകൾക്കായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഡോ. എം. പി. പരമേശ്വരൻ സംസാരിക്കുന്നു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി എന്നിവർ സമീപം.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Author