വേറിട്ട ശൈലിയിലൂടെ ഒരു പതിറ്റാണ്ടിലേറെയായി നോർത്തമേരിക്കയിലെ ദൃശ്യമാധ്യമരംഗത്ത് സ്വന്തമായൊരിടം നേടിയ പ്രവാസി ചാനലിന്റെയും, കഴിഞ്ഞ 25 വർഷക്കാലമായി നോർത്ത് അമേരിക്കൻ മലയാളികളുടെ സുപ്രഭാതമായ ഇമലയാളി ഡോട്ട് കോമിന്റെയും. കൂടാതെ ഏറ്റവും നൂതന സാങ്കേതിക വിദ്യയിൽ തയ്യാറാക്കിയ ‘OTT’ പ്ലാറ്റ്‌ഫോമായ ‘മീഡിയ ആപ്പ് യു. എസ്. എ’ യുടെയും റീജിയണൽ ഡയറക്ടറായി ലിൻഡോ ജോളിയെ ഫ്ളോറിഡയിലെ ഒർലാണ്ടോ അപ്ന ബാസാർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന്റെ സാനിധ്യത്തിൽ വച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രവാസി ചാനലിന്റെ മാനേജിന്ദ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ ഔപചാരികമായി പ്രഖ്യാപിച്ചു. മാനേജിങ് പാർട്നെർസ് വർക്കി ഏബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ എന്നിവരുടെ എല്ലാവിധമായ ആശംസകളും അറിയിച്ചു. ഓപ്പറേഷൻ ഡയറക്ടർ പ്രശാന്ത് പ്രേംകുമാർ സ്വാഗത പ്രസംഗം നടത്തി. വിശിഷ്ടാതിഥികൾ നിലവിളക്കു തെളിയിച്ചു കൊണ്ട് ഫ്ലോറിഡ റീജിയന്റെ ഐശ്വര്യ പൂർണമായ തുടക്കം കുറിച്ചു.
പ്രവാസി ചാനലിന്റെ ഫ്ലോറിഡ റീജിയണൽ ഡയറക്ടർ ആയി ലിൻഡോ ജോളിയുടെ മാധ്യമ രംഗത്തേക്കുള്ള ഈ കാൽവെപ്പ് ഫ്ലോറിഡ മലയാളികൾക്ക് ഏറ്റവും സന്തോഷ പ്രദവും, പ്രയോജനകരവും ആയിരിക്കുമെന്ന് മുഖ്യ പ്രസംഗിക്കാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്തമേരിക്ക നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം അഭിപ്രായപ്പെട്ടു. വിജയത്തിന്റെ പുതിയ പടവുകളാണ് മുന്നിൽ എന്നും, ഇതിന് ഫ്ലോറിഡയിലെ എല്ലാ പ്രവാസി മലയാളികളുടെയും സഹായവും കൂടാതെ ഇത് ഒരു ഉത്തരവാദം എന്ന നിലയിൽ കാണണം എന്നും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എല്ലാവിധമായ സഹായ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഫ്ലോറിഡയിലെങ്ങു നിന്നും ക്ഷണിക്കപ്പെട്ട അതിഥികളെത്തിയ ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് മാത്യു വർഗീസ് തന്റെ പ്രസംഗത്തിൽ ഒരു മുഖ്യധാരാ ചാനലും നോർത്തമേരിക്കയിൽ ലഭ്യമില്ലാതിരുന്നപ്പോൾ ഏഷ്യാനെറ്റ് ചാനൽ നോർത്തമേരിക്കയിലെങ്ങും എത്തിക്കാൻ പങ്കു വഹിച്ച സുനിൽ ട്രൈസ്റ്റാറിന്റെ നീണ്ട രണ്ടു പതിറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെ സംഭാവനകളെക്കുറിച്ചു സൂചിപ്പിച്ചു, ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസിയേഷൻസ് ഓഫ് അമേരിക്ക ‘ഫോമാ’ നാഷണൽ ട്രെഷറർ ബിജു തോണിക്കടവിൽ പ്രവാസി ചാനലിന്റെ ഫോമായുമായുള്ള നീണ്ട 11 വർഷത്തെ ബന്ധത്തെക്കുറിച്ചും കഴിഞ്ഞ 2 വർഷത്തെ പ്രത്യേക കവറേജിനുള്ള നന്ദിയും കടപ്പാടും അറിയിച്ചു.
ലിൻഡോ ജോളിയെ കുറിച്ച് പറഞ്ഞാൽ ആത്മാർഥതയുടെയും, അർപ്പണ ബോധത്തിന്റെയും ഉദാഹരണമാണെന്നും, പ്രവാസി ചാനൽ ഫ്ലോറിഡ ലിൻഡോയുടെ കൈകളിൽ ഭദ്രം ആണെന്നും ഫോമായുടെ റീജിയണൽ വൈസ് പ്രസിഡന്റ് ചാക്കോച്ചൻ ജോസഫ് പറഞ്ഞു, അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയ രംഗത്തെ നിറസാനിധ്യവും സിറ്റി, ഫെഡറൽ സ്കൂൾ ബോർഡ് കോർഡിനേറ്ററുമായ സാജൻ കുര്യൻ തന്റെ പ്രസംഗത്തിൽ ചെറുപ്പക്കാരെ മലയാളത്തെയും, നമ്മുടെ സംസ്കാരത്തെയും കൂട്ടി ഇണക്കാനുള്ള മാധ്യമവേദിയാണ് പ്രവാസി ചാനൽ എന്നും പറയുകയുണ്ടായി. ഈ ഉദ്യമത്തിൽ എല്ലാവരോടും സഹകരിക്കണമെന്നും, ഇതിന്റെ ഉന്നമനത്തിനായി ഒരു ടീമിനെ തന്നെ തയ്യാറാക്കിയതായും ലിൻഡോ ജോളിക്കൊപ്പം പ്രവർത്തിക്കുന്ന ഓപ്പറേഷൻ ഡിറക്ടർ പ്രശാന്ത് പ്രേംകുമാർ പറഞ്ഞു.
ഫ്ലോറിഡയിലെ മലയാളി അസോസിയേഷൻ ഓഫ് ഡെയ്ടോണ ബീച്ച് (MAD)എന്ന സംഘടനയുടെ പ്രസിഡന്റായി ലിൻഡോ രണ്ടുവർഷത്തിലേറെയായി സ്തുത്യർഹമായ സേവനം അനുഷ്ടിക്കുന്നു. നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചു. കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തിൽ നിരവധി പ്രവർത്തനങ്ങൾ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും നടത്തി. ഫ്ലോറിഡയിലെ സംഘടനകളിലെല്ലാം തന്നെ അദ്ദേഹം സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. കായികരംഗത്ത് യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തമായി വോളിബോൾ -ക്രിക്കറ്റ് ടീമുകൾ ഏറ്റെടുത്ത് വിവിധ ടൂർണമെന്റുകളിൽ അവരെ മത്സരിപ്പിക്കാനും അദ്ദേഹം മുൻകൈ എടുക്കുന്നുണ്ട്. ഭാര്യ സ്മിത മക്കൾ ഹന്ന,ഹയ,ഹയാൻ. പ്രശസ്ത നടന്മാരായ അനൂപ് മേനോൻ, ലാൽ എന്നിവരഭിനയിച്ച ചെക്ക് മേറ്റ് എന്ന സിനിമ യുടെ നിർമാണത്തിലും പങ്കു വഹിച്ചു.
ജോസഫ് സാവിയോ (ജയൻ), മാളവിക പ്രേം എന്നിവർ പ്രോഗ്രാമുകൾ നിയന്ത്രിച്ച ചടങ്ങിൽ ഓർമ (ORMA) പ്രസിഡന്റും, ഫൊക്കാനയെ പ്രതിനിധീകരിച്ചും രാജീവ് കുമരൻ ആശംസകൾ അറിയിച്ചു. മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പ്രസിഡന്റ് അരുൺ ചാക്കോ, കലാകാരനും സംഘാടകനുമായ പൗലോസ് കുയിലാടൻ, , മുൻ ഫോമാ റീജിയണൽ വൈസ് പ്രെസിഡന്റുമാർ ബിനൂപ്, വിൽസൺ, ഒർലാണ്ടോയിലെ പ്രമുഖ അക്കൗണ്ടന്റ് അശോക് മേനോൻ എന്നിവരും ആശംസാപ്രസംഗങ്ങൾ നടത്തി. പൊതു ചടങ്ങിന് ശേഷം ലയന സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്ത നൃത്യങ്ങളും, ട്രൈഡന്റ്സ് മ്യൂസിക്കൽ ഗ്രൂപ്പിന്റെ സംഗീത പരിപാടികളും അരങ്ങേറി.
പ്രവാസി ചാനൽ ടീം ഫ്ളോറിഡയുടെ ഭാഗമായി നിർമാണ സംവിധാന പ്രവർത്തനങ്ങളിൽ മനേഷ് മാണി, ജോസഫ് സാവിയോ(ജയൻ), മാളവിക പ്രശാന്ത്, ഡോ.ജിജി സ്കറിയ, തങ്കു സക്കറിയ (ദാസ്), കൃഷ്ണ മേനോൻ, പൗലോസ് കുയിലാടൻ, ജെറി കാമ്പിയിൽ എന്നിവർ വിവിധ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.
വാർത്ത തയ്യാറാക്കിയത്: മീട്ടു റഹ്മത് കലാം
ജോയിച്ചൻപുതുക്കുളം