മാധ്യമ പ്രവർത്തകൻ ഗോപീകൃഷ്ണൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Spread the love

തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ ജി.എസ് ഗോപീകൃഷ്ണൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ദീർഘകാലം അമൃത ടി.വിയിലും പിന്നീട് കൗമുദി ടി.വിയിലും പ്രവർത്തിച്ചിരുന്ന ഗോപി മാധ്യമ മേഖലയ്ക്ക് പുറത്തേക്ക് സൗഹൃദം വളർത്തിയ വ്യക്തിത്വമായിരുന്നു.

കേരളത്തിലെ സംഗീത മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച എം.ബി.എസ് യൂത്ത് ക്വയറിൽ നെടുനായകത്വം വഹിച്ചു. അവസാന നിമിഷം വരെയും സംഗീതമായിരുന്നു ഗോപിയുടെ മനസ് നിറയെ. മാധ്യമ പ്രവർത്തകനും മികച്ചൊരു ഗായകനും സംഗീത ആസ്വാദകനുമായ ഗോപീകൃഷ്ണൻ്റെ വിയോഗം ഏറെ ദുഃഖകരമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

 

Author