പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചയില്‍ സജീവമായി വിദ്യാര്‍ഥികള്‍

Spread the love

മന്ത്രിയുടെ സാന്നിധ്യത്തില്‍ ”വിദ്യാര്‍ത്ഥികളെ പറയൂ” സംസ്ഥാനതല ഉദ്ഘാടനം

നിറഞ്ഞ സദസ്സില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയുടെ സാന്നിധ്യത്തില്‍ പാഠ വിഷയങ്ങളില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് ആവേശത്തോടെ പറയുകയായിരുന്നു കാസർകോട് കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആദ്യമായി വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച ” വിദ്യാര്‍ഥികളെ പറയൂ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുണ്ടംകുഴി സ്‌കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മികച്ച നിലവാരം പുലര്‍ത്തിയ ചര്‍ച്ചയായിരുന്നു കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പറഞ്ഞ മന്ത്രി വിദ്യാര്‍ഥികളെ അഭിനന്ദിക്കാനും മറന്നില്ല.
വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് കുട്ടികള്‍ക്കുതകുന്ന രീതിയിലായിരിക്കും പാഠ്യപദ്ധതി പരിഷ്‌കരണമെന്നും കുട്ടികളോട് അഭിപ്രായം ചോദിച്ച് കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണം അദ്ഭുതം സൃഷ്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സി എച്ച് കുഞ്ഞമ്പു എം.എല്‍.എ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ, ഡി.ഡി.ഇ സി.കെ വാസു, ഡി.ഇ.ഒ എന്‍.നന്ദികേശന്‍, എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, പ്രിന്‍സിപ്പാള്‍ കെ.രത്‌നാകരന്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി.ഹാഷിം, തുടങ്ങിയവര്‍ സംസാരിച്ചു. ഹൈസ്‌കൂള്‍ അധ്യാപകന്‍ കെ രാധാകൃഷ്ണന്‍ ചര്‍ച്ച നിയന്ത്രിച്ചു.

Author