സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിക്ക് പുതിയ ഒ പി ഡി ബ്ലോക്ക്

സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി പ്രകാരം പണികഴിപ്പിച്ച ഒ.പി.ഡി ബ്ലോക്കും 10 ബെഡ്ഡുകളുള്ള പീഡിയാട്രിക് ഐ.സി. യു എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ പ്രവര്‍ത്തന ആരംഭിക്കുന്ന കണ്ണ് ശസ്ത്രക്രിയ വിഭാഗത്തി ന്റെയും ക്ലിയ (CLIA) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ലബോറട്ടറി പരിശോധനകളുടെയും പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി റോട്ടറി ക്ലബ് നല്‍കിയ 4 വീല്‍ ചെയറും മന്ത്രി ഏറ്റു വാങ്ങി.1.38 കോടി രൂപ ചിലവിലാണ് ഒ.പി.ഡി ബ്ലോക്കും, ഇ.സി.ആര്‍.പി- 2 പദ്ധതിയില്‍പ്പെടുത്തി 12 ലക്ഷം രൂപ ചിലവിലാണ് 10 ബെഡ്ഡുകളുളള പീഡിയാട്രിക് ഐ.സി.യുവും നിര്‍മിച്ചത്. അതിനൂനത ക്ലിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനകള്‍ ലാബിലും, ബ്ലഡ് ബാങ്കിനും ആരംഭിക്കുച്ചതോടെ വളരെ വേഗത്തിലും കൂടുതല്‍ കൃത്യതയോടെയുമുള്ള പരിശോധന ഫലങ്ങള്‍ ലഭ്യമാകും.

Leave Comment