പോലീസ് സ്റ്റേഷൻ പ്രവർത്തനം കണ്ടറിയാൻ വിദ്യാര്‍ത്ഥികള്‍ സ്റ്റേഷനില്‍ എത്തി. കുട്ടികളെ മധുരം നല്‍കി സ്വീകരിച്ച് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍. ഹോസ്ദുര്‍ഗ് ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷി വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്.വിദ്യാര്‍ഥികള്‍ക്ക് പോലീസ് സംവിധാനത്തെ കുറിച്ച് വിശദീകരിച്ച് നല്‍കുകയും സ്റ്റേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസുകാര്‍ വിദ്യാര്‍ഥികള്‍ക്കായി കലാവിരുന്നൊരുക്കി. ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പടന്നക്കാട് കാര്‍ഷിക കോളേജ്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍, പോസ്റ്റ് ഓഫീസ്, എ.സി കണ്ണന്‍ നായര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ യാത്ര നടത്തി.