ക്‌നാനായ നൈറ്റ് അവിസ്മരണീയമായി

Spread the love

ഷിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റിയുടെ വാര്‍ഷിക ഉത്സവമായ ക്‌നാനായ നൈറ്റ് നവംബര്‍ 20-ാം തീയതി ഷിക്കാഗോയില്‍ ഉള്ള കോപ്പര്‍നിക്കസ് തീയേറ്ററില്‍ വച്ച് നടന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം മുടങ്ങിപ്പോയ ശേഷം ഉള്ള തിരിച്ചുവരവ് അതിഗംഭീരമായ സന്തോഷത്തിലാണ് സംഘാടകര്‍.

ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയാണ് പരിപാടി സംഘടിപ്പിച്ചത്. 3 മണിക്കൂര്‍ നീണ്ട കലാ-സാംസ്‌കാരിക പരിപാടികളും പൊതുസമ്മേളനവും എല്ലാം ചേര്‍ന്ന് ഒരു ചെറു പൂരത്തിന്റെ പ്രതീതി തീര്‍ത്ത സന്ധ്യയില്‍ മിസൂറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് മുഖ്യാതിഥി ആയിരുന്നു.

ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനെ ആദരിക്കാനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ ഇല്ലിനോയിസ് സ്റ്റേറ്റ് റപ്രസെന്റേറ്റീവ് കെവിന്‍ ഓലിക്കല്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ക്‌നാനായ എക്‌സലന്‍സ് അവാര്‍ഡുകളും മറ്റ് പുരസ്‌കാരങ്ങളും സമ്മേളനത്തില്‍ വിതരണം ചെയ്തു. സമ്മേളനത്തില്‍ കെ.സി.എസ്. പ്രസിഡന്റ് തോമസ് പൂതക്കരി മുഖ്യാതിഥി ആയിരുന്നു.

ലിന്‍സന്‍ കൈതമല, ഷിബു മുളയാനികുന്നേല്‍, ആല്‍ബിന്‍ ഐക്കരോത്ത്, ജോസ് മണക്കാട്ട്, മഞ്ജു കൊല്ലപ്പള്ളില്‍, സമയ തെക്കുംകാട്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉള്ള വിവിധ കമ്മിറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജോയിച്ചൻപുതുക്കുളം.

Author