വിരമിച്ച ശേഷവും അച്ചടക്കനടപടികൾ തുടരാം

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സർവീസ് കാലയളവിൽ ആരംഭിച്ച അച്ചടക്ക നടപടികൾ വിരമിച്ച ശേഷവും തുടരുന്നതിന് അനുവാദം നൽകി സർക്കാർ ഉത്തരവിറക്കി. എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ടിലെ ജീവനക്കാരന്റെ സംഭാവന ഒഴികെയുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും അച്ചടക്കനടപടികൾ പൂർത്തിയാകുന്നതുവരെ നൽകേണ്ടതില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഉത്തരവിലെ നിർദ്ദേശങ്ങൾ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സേവന ചട്ടങ്ങളിൽ ഉൾപ്പെടുത്തണം. നിലവിലെ സേവന ചട്ടത്തിലെ നിബന്ധനകൾ ഭേദഗതി വരുത്തി വിവരം ആസൂത്രണ സാമ്പത്തികകാര്യ (ബി.പി.ഇ) വകുപ്പിനെ ഡിസംബർ 31നകം അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Leave Comment