30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; ഇഷാക് നടൻ, കാതറിൻ നടി

Spread the love

30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി. വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കഥ, കഥേതര രചനാ വിഭാഗങ്ങളിലാണ് അവാർഡുകൾ.

രചനാ വിഭാഗം: മികച്ച ഗ്രന്ഥം: ടി.വിയിൽ എന്തുകൊണ്ട് കാളിചോതി കുറുപ്പന്മാർ ഇല്ല? രചയിതാവ് : കെ. രാജേന്ദ്രൻ.
പ്രത്യേക ജൂറി പരാമർശം: ലേഖനം: വാർത്തയും സത്യാന്വേഷണവും, രചയിതാവ്: ശ്യാംജി.
കഥാവിഭാഗം: മികച്ച ഒന്നാമത്തെയും രണ്ടാമത്തേയും ടെലി സീരിയലിൽ അവാർഡിന് അർഹമായ എൻട്രികളില്ല.
മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കുറവ്): പിറ (ദൃശ്യ എന്റർടെയ്ൻമെന്റ്), സംവിധാനം: ഫാസിൽ റസാഖ്.
മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കൂടിയത്): അതിര് (പട്ടാമ്പി കേബിൾ വിഷൻ), സംവിധാനം: ഫാസിൽ റസാഖ്.
മികച്ച കഥാകൃത്ത്: ലക്ഷ്മി പുഷ്പ, പരിപാടി: കൊമ്പൽ (ജീവൻ ടി.വി).
മികച്ച ടി.വി. ഷോ (എന്റർടെയിൻമെന്റ്): ഒരു ചിരി ഇരുചിരി ബമ്പർ ചിരി, നിർമ്മാണം: മഴവിൽ മനോരമ.
മികച്ച കോമഡി പ്രോഗ്രാം: അളിയൻസ് (കൗമുദി ടി.വി), സംവിധാനം: രാജേഷ് തലച്ചിറ.
മികച്ച ഹാസ്യാഭിനേതാവ്: ഉണ്ണിരാജൻ. പി, പരിപാടി: മറിമായം (മഴവിൽ മനോരമ)

Author