കേരളത്തിൽ ഒമ്പത് മാസത്തിനിടെ 1.3 കോടി ആഭ്യന്തര സഞ്ചാരികളെത്തി

Spread the love

കണ്ണൂർ: കേരളത്തിൽ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 1,30,80,000 ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തിയെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജി ഡി പിയുടെ പുതിയ കണക്കിലാണ് ടൂറിസത്തിന് കേരളത്തിലുണ്ടായ കുതിപ്പ് വ്യക്തമാക്കിയത്. ടൂറിസം രംഗത്ത് 120 ശതമാനം വർച്ചയുണ്ടായി. സർവ്വകാല റെക്കോർഡ് സൃഷ്ടിച്ച് ഒമ്പത് മാസത്തിനിടെ 1,30,80,000 ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തി. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഡൽഹി, ആന്ധ്രാപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും എത്തിയത്. മത സൗഹാർദവും ആതിഥേയ മര്യാദയുമാണ് ഇവരെല്ലാം കേരളത്തിന്റെ സവിശേഷമായ കാര്യമായി കണ്ടത്.കേരള ടൂറിസത്തിന്റെ വളർച്ചയുടെ പ്രധാന കാരണം ഇവിടുത്തെ ജനതയും അമൂല്യ സ്വത്തായ മത നിരപേക്ഷതയുമാണെന്നും മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരികൾ ഇപ്പോൾ പഴയതു പോലെ വരുന്നില്ല. പക്ഷെ കൊവിഡ് സമയത്തേക്കാൾ 600 ശതമാനം വർധനവ് വിദേശ വിനോദ സഞ്ചാരികളുടെ കാര്യത്തിലുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

Author