വന്യജീവി ആക്രമണം: കർഷകർക്ക് സൗരോർജ വേലിക്ക് സഹായം നൽകും

Spread the love

വി വൈ പദ്ധതിയിൽ ഉൾപ്പെടുത്തി സൗരോർജ വേലി പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് സഹായം നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി ദർശൻ പരിപാടിയുടെ ഭാഗമായി പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന കർഷക അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പ് നേരിട്ടുള്ള ധനസഹായമല്ല നൽകുക. നിലവിൽ വന്യജീവി ആക്രമണത്തിനിരയായവർക്ക് വനം വകുപ്പ് ധനസഹായം നൽകുന്നുണ്ട്.കാട്ടുപന്നി ശല്യം നിയന്ത്രിക്കാനായി തൊഴിലുറപ്പിന്റെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി ജൈവവേലി നിർമ്മിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും. പന്നി ശല്യം രൂക്ഷമായ ഇടങ്ങളിൽ പന്നികളെ വെടിവച്ച് കൊല്ലാനുള്ള നടപടികൾ സ്വീകരിക്കാൻ കൃഷി ഓഫീസർമാർക്ക് നിർദേശം നൽകി. വന്യമൃഗശല്യം ഇല്ലാതാക്കാൻ തലശ്ശേരി ബ്ലോക്കിന് മാത്രമായി 6.875 ലക്ഷം രൂപയുടെ ധനസഹായ പാക്കേജും മന്ത്രി പ്രഖ്യാപിച്ചു.

Author