വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച – പി.പി ചെറിയാന്‍

Spread the love

ഡാളസ്: ഡാലസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.

‘ഫലപ്രദമായ വാര്‍ധക്യത്തിന് എങ്ങനെ ഒരുങ്ങാം’ എന്ന വിഷയമാണ് ചര്‍ച്ചാ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഡോ. ജോണ്‍ ജേക്കബ്, എല്‍സി ബേബി, ആറന്‍മുള ബേബി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കും. സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വൈഎംഇഎഫ് ഭാരവാഹികള്‍ അറിയിച്ചു.

സൂം ഐഡി 813 0092 8658 പാസ്‌കോഡ് 949461

കൂടുതല്‍ വിവരങ്ങള്‍ക്ക് : ymefima@yahoo.com ymef dallas യുട്യൂബില്‍ തല്‍സമയ പ്രക്ഷേപണം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.