താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടു മരണം – പി.പി ചെറിയാന്‍

ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി ഹൂസ്റ്റണ്‍ പോലീസ് വ്യക്തമാക്കി. നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണിലാണ് സംഭവം.

വീടിന്റെ പിന്‍വാതിലിലൂടെ ആക്രമി അകത്തു പ്രവേശിച്ചു വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു. 15 വയസുള്ള കൗമാരക്കാരനും മറ്റൊരു പുരുഷനും വെടിയേറ്റു. സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന, കൊല്ലപ്പെട്ട സ്ത്രീയുടെ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.

വീടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ വെടിവയ്പ്പ് ആരംഭിച്ചതോടെ അടുത്ത മുറികളിലേക്ക് ഓടി മാറുകയായിരുന്നു. സംഭവത്തില്‍ മരിച്ചവരുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Leave Comment