നിയുക്തി മെഗാതൊഴില്‍ മേള: 316 പേര്‍ക്ക് ജോലി ലഭിച്ചു

Spread the love

ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, ചെങ്ങന്നൂര്‍ സെന്റ് തോമസ് എഞ്ചിനിയറിംഗ് കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിയുക്തി 2022 മെഗാ തൊഴില്‍മേളയില്‍ 316 പേര്‍ക്ക് വിവിധ സ്ഥാപനങ്ങളിലായി ജോലി ലഭിച്ചു. 51 തൊഴില്‍ദാതാക്കളും 1857 ഉദ്യോഗാര്‍ത്ഥികളും മേളയില്‍ പങ്കെടുത്തു. 537 പേരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ് മേള ഉദ്ഘാടനം ചെയ്തു.
വെണ്‍മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി. സുനിമോള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഡി.എസ്. ഉണ്ണികൃഷ്ണന്‍, കോളേജ് ചെയര്‍മാന്‍ ഇ.ആര്‍. ജോസ് തോമസ്, പ്രിന്‍സിപ്പാള്‍ ഡോ.ഷാജന്‍ കുര്യാക്കോസ്, ചെങ്ങന്നൂര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എല്‍. യമുനാദേവി, വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ പി.ആര്‍. അമ്പിളി, ട്രയിനിംഗ് ആന്റ് പ്ലേസ്‌മെന്റ് ഓഫീസര്‍ ശ്രീരാജ് പാറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Author