കോന്നി -അച്ചന്‍കോവില്‍ റോഡ് ഉന്നത നിലവാരത്തില്‍ വികസിപ്പിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വനത്തില്‍ കൂടെയുള്ള റോഡ് വീതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പിന്റെ അനുമതി വാങ്ങുന്നതിനുള്ള ജിപിഎസ് സര്‍വേ ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോന്നി അച്ഛന്‍കോവില്‍ റോഡില്‍ കല്ലേലി മുതല്‍ അച്ചന്‍കോവില്‍ വരെ വനത്തില്‍ കൂടി കടന്നു പോകുന്ന ഭാഗത്തിന് നിലവില്‍ മൂന്നര മീറ്റര്‍ ടാറിങ് ആണ് ഉള്ളത്. നിലവിലുള്ള റോഡ് 10 മീറ്റര്‍ വീതിയിലാണ് ആധുനിക നിലവാരത്തില്‍ ബി.എം. ബി.സി സാങ്കേതികവിദ്യയില്‍ വികസിപ്പിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണ ചുമതല. ഇതിനായി വനഭൂമി ഏറ്റെടുക്കുന്നതിന്റെ ജി.പി.എസ്, ടോട്ടല്‍ സ്റ്റേഷന് സര്‍വേയാണ് നടക്കുന്നത്. 10 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുമ്പോള്‍ വനത്തില്‍ നിന്ന് എത്ര ഭൂമി വേണം എന്നത് തിട്ടപ്പെടുത്തുന്നതിനാണ് സര്‍വേ നടത്തുന്നത്. ഇവിടെ നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരം ഭൂമി നല്കി വനവല്‍ക്കരണം നടത്തും.വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ്സ് (സി. എം. ഡി )ആണ് സര്‍വേ ചെയ്യുന്നത്. ഒരാഴ്ച കൊണ്ട് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കും. പത്തുദിവസത്തിനകം കെ ആര് എഫ് ബിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോന്നിയിലെ പ്രധാനപ്പെട്ട ശബരിമല തീര്‍ഥാടക പാതയാണ് കോന്നി അച്ചന്‍കോവില്‍ റോഡ്.കൂട്ടുമുക്കു മുതല്‍ കല്ലേലി വരെ 15.88 കിലോമീറ്റര്‍ റോഡിന്റെ തുടക്കത്തിലുള്ള പോയിന്റും അവസാനപോയിന്റും ജിപിഎസ് എസ്റ്റാബ്ലിഷു ചെയ്തു.ടോട്ടല്‍ സ്റ്റേഷന് ഉപയോഗിച്ചു 30 മീറ്റര്‍ ഇടവിട്ട് റോഡിന്റെ സെന്‍ട്രല്‍ ലൈനും, ഇരുവശവും പോയിന്റും അടയാളം ചെയ്ത് കുറ്റിയടിക്കുന്ന പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. തിരുവനന്തപുരം അജിലിറ്റാസ് സര്‍വേ ഏജന്‍സിയാണ്.