കോന്നി -അച്ചന്‍കോവില്‍ റോഡ് ഉന്നത നിലവാരത്തില്‍ വികസിപ്പിക്കും

കണ്ണൂർ: കൃഷി ദർശൻ 2022 ൻ്റെ ഭാഗമായി തലശ്ശേരിയിൽ കൃഷിവകുപ്പ് അഞ്ച് പുതിയ ഉത്തരവുകൾ പുറത്തിറക്കി. കർഷകരുടെ പരാതികളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണിത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജിത കൃഷി പ്രൊജക്റ്റുകളിൽ കൃഷി ഉദ്യോഗസ്ഥരെ നിർവ്വഹണ ഉദ്യോഗസ്ഥരായി നിയമിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവായി.പിണറായിയിൽ പച്ചത്തേങ്ങ സംഭരണത്തിനായി കേരള സ്റ്റേറ്റ് നാളീകേര വികസന കോർപ്പറേഷൻ മുഖേനെ ഒരു സംഭരണ കേന്ദ്രം അനുവദിച്ച് കൃഷി ഡയറക്ടർ ഉത്തരവിട്ടു.പച്ചക്കറി കൃഷി വികസന പദ്ധതിയിൽ അനുവദിക്കുന്ന പമ്പ് സെറ്റുകൾക്ക് ഉണ്ടായിരുന്ന വൺ എച്ച് പി മിനിമം നിബന്ധന ഒഴിവാക്കി കൃഷി ഡയറക്ടർ ഉത്തരവിട്ടു.തലശ്ശേരി ബ്ലോക്ക് പരിധിയിൽ ഔഷധസസ്യകൃഷി വ്യാപനത്തിന് അധികമായി 24.5 ലക്ഷം രൂപ അനുവദിച്ച് കൃഷി ഡയറക്ടർ ഉത്തരവിട്ടു.തലശ്ശേരി ബ്ലോക്ക് പരിധിയിൽ വന്യമൃഗങ്ങളെ ജൈവിക മാർഗത്തിൽ കൃഷിയിടത്തിൽ നിന്നും ‘അകറ്റുന്നതിന് തലശ്ശേരി കൃഷി ഡയരക്ടർ സമർപ്പിച്ച 6.875 ലക്ഷം രൂപയുടെ പ്രൊജക്ടിന് അംഗീകാരം നൽകി കൃഷി ഡയറക്ടർ ഉത്തരവിട്ടു.

Leave Comment