” സാധനം”(handle with care ) എന്ന ഹ്രസ്വചിത്രം, നിറഞ്ഞ സദസ്സിൽ പ്രീവിയു അവതരിപ്പിച്ചു : സണ്ണി മാളിയേക്കൽ

Spread the love

ഡാളസ് :  അമേരിക്കൻ മലയാളികൾക്ക് പ്രത്യേകിച്ച് ടെക്സസ് മലയാളികൾക്ക് അഭിമാനമ മുഹൂർത്തം. കലാസാംസ്കാരിക സംരംഭങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഷിജു എബ്രഹാം നിർമ്മിച്ച ജിജി പീ സ കറിയാ സംവിധാനം ചെയ്ത” സാധനം”(handle with care ) എന്ന ഹ്രസ്വചിത്രം, ഡാളസ് ഫൺ ഏഷ്യ

തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രീവിയു അവതരിപ്പിച്ചു. മൊബൈൽ ഫോൺ കയ്യിൽ വെച്ച് സോഷ്യൽ മീഡിയയിൽ നമ്മൾ ആശയവിനിമയങ്ങൾ ചെയ്യുമ്പോൾ നമ്മെ വേട്ടയാടുന്ന സൈബർ അറ്റാക്കിനെ എങ്ങനെ നേരിടണമെന്ന് പച്ചയായ തൃശൂർ ഭാഷയിൽ പറഞ്ഞ ഈ ചിത്രം ലോക മലയാളികൾ നെഞ്ചിലേറ്റുമെന്നുറപ്പാണ്. മലയാള സിനിമയിലെ തൻറെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ഷാജി എം അമേരിക്കൻ മണ്ണിലുള്ള കലാകാരന്മാരെയും അണിയറ പ്രവർത്തകരെയും അവരുടെ തിരക്കിനിടയിൽ ഇതുപോലൊരു സൃഷ്ടി ചെയ്തതിൽ സന്തോഷം അർപ്പിച്ചു.
.

Author