ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ലൈന്‍ പുറത്തിറക്കി ആംവേ ഇന്ത്യ സ്‌കിന്‍ ന്യൂട്രീഷന്‍ വിഭാഗത്തിലേക്ക് കടക്കുന്നു

Spread the love

കൊച്ചി: ആംവേ ഇന്ത്യ, ചര്‍മ്മ ആരോഗ്യ സംരക്ഷണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പ്രീമിയം സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി.ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ ചര്‍മ്മാരോഗ്യത്തിനും പോഷകങ്ങള്‍ ആവശ്യമാണെന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്. ആദ്യഘട്ടത്തില്‍, ആന്റി-ഏജിംഗ് ശ്രേണിയായ സൊല്യൂഷന്‍ സെറ്റുകളാണ് അവതരിപ്പിക്കുന്നത്. ന്യൂട്രിലൈറ്റ് ഫാമുകളില്‍ നിന്നുള്ള സസ്യാധിഷ്ഠിത ബൊട്ടാണിക്കല്‍സ് കൊണ്ട് സമ്പുഷ്ടമാണ് പാരബെന്‍ രഹിതമായ ആന്റി-ഏജിംഗ് ഉത്പന്നങ്ങള്‍. റിന്യൂവിങ് ഫോം ക്ലെന്‍സര്‍, റിന്യൂവിങ് സോഫ്റ്റനിങ് ടോണര്‍,റിന്യൂവിങ് റീ ആക്ടിവേഷന്‍ ക്രീം, റിന്യൂവിങ് റീആക്ടിവേഷന്‍ ഡേ ക്രീം എസ്പിഎഫ് 30,റിന്യൂവിങ് റീആക്ടിവേഷന്‍ ഡേ ലോഷന്‍ എസ്പിഎഫ് 30,റിന്യൂവിങ് റീ ആക്ടിവേഷന്‍ ഐ ക്രീം, ഫേര്‍മിംഗ് അള്‍ട്രാ ലിഫ്റ്റിംഗ് ക്രീം എന്നിവയാണ് ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ആന്റി-ഏജിംഗ് ശ്രേണിയിലെ ഉല്‍പ്പന്നങ്ങള്‍.
2699 രൂപ മുതല്‍ 6665 രൂപ വരെയാണ് വില. ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ റിന്യൂവിംഗ് ആന്‍ഡ് ഫേര്‍മിംഗ് സൊല്യൂഷന്‍ സെറ്റുകള്‍ ഇന്ത്യയിലുടനീളമുള്ള ആംവേ ഡയറക്ട് സെല്ലിംഗ് പാര്‍ട്ണര്‍മാരില്‍ നിന്നാണ് വാങ്ങാന്‍ കഴിയുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ആംവേ ഇന്ത്യയുടെ വെബ്‌സൈറ്റായ www.amway.in. സന്ദര്‍ശിക്കുക.

ഇന്നത്തെ ആരോഗ്യബോധമുള്ള ഉപഭോക്താക്കള്‍ കൂടുതല്‍ പോഷകങ്ങളുള്ള ഉല്‍പ്പന്നങ്ങളാണ് അന്വേഷിക്കുന്നത്. സസ്യാധിഷ്ഠിത സപ്ലിമെന്റേഷനില്‍ 80 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ബ്രാന്‍ഡായ ന്യൂട്രിലൈറ്റിനൊപ്പം, പോഷകാഹാരത്തിലെ ഞങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ശാസ്ത്രത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നും ഏറ്റവും മികച്ചത് മാത്രം എടുക്കുന്ന ഈ ചര്‍മ്മസംരക്ഷണ ശ്രേണി അവതരിപ്പിക്കുന്നത് സ്വാഭാവികമായ പുരോഗതിയാണ്. ഞങ്ങളുടെ ന്യൂട്രിലൈറ്റ് ഫാമുകളില്‍ നിന്നുള്ള ശക്തമായ ബൊട്ടാണിക്കല്‍സ് ആരോഗ്യകരമായ സൗന്ദര്യം നേടിത്തരുന്നു. ന്യൂട്രിലൈറ്റിന്റെയും ആര്‍ട്ടിസ്ട്രിയുടെയും സ്‌കിന്‍ സയന്‍സ് വൈദഗ്ധ്യത്തിന്റെ സമന്വയമുള്ള, ആന്റി-ഏജിംഗ് ശ്രേണിയിലെ ഏഴ് ഉല്‍പ്പന്നങ്ങള്‍ ആദ്യഘട്ടത്തില്‍ അവതരിപ്പിക്കുന്നില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആന്റി-ഏജിംഗ് മാര്‍ക്കറ്റ് 8.84 ശതമാനം സിഎജിആറില്‍ എത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഈ വിഭാഗത്തിന് വലിയ സാധ്യതകള്‍ നല്‍കും- ആംവേ ഇന്ത്യ സിഎംഒ അജയ് ഖന്ന പറഞ്ഞു.

Report :  AISHWARYA

Author