ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങളില്‍ സമയബന്ധിതമായ ഇന്റര്‍ മിനിസ്ട്രിയല്‍, ഇന്റര്‍ ഗവണമെന്റ് മീറ്റിംഗുകള്‍ നടത്തി തീരദേശ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം, വിവിധ മെക്കാനിസങ്ങളുടെ സ്ഥാപനവല്‍ക്കരണം എന്നിവ ബംഗാള്‍ ഉള്‍ക്കടലിന്റെ സാധ്യതകള്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്ന വിലയിരുത്തലാണ് സമ്മേളനത്തില്‍ നിന്ന് പ്രധാനമായും ഉയര്‍ന്ന് വന്നത്.
കൊച്ചി: ബംഗാള്‍ ഉള്‍കടലിന്റെ സുരക്ഷയും സമൃദ്ധിയും സംബന്ധിച്ച് കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചും ഫ്രഞ്ച് ന്യൂമന്‍ ഫൗണ്ടേഷന് സൗത്ത് ഏഷ്യയും ചേര്‍ന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം അവസാനിച്ചു. ഇന്നും ഇന്നലെയുമായി (നവംബര്‍, 29, 30) സംഘടിപ്പിച്ച സമ്മേളനത്തില്‍
മെച്ചപ്പെട്ട സഹകരണം, സ്ഥാപനവല്‍ക്കരിക്കപ്പെട്ട സംവിധാനങ്ങള്‍, ഇന്റര്‍ ഡിസിപ്ലിനറി കോര്‍ഡിനേഷന്‍ എന്നിവ സമൃദ്ധമായ ബംഗാള്‍ ഉള്‍ക്കടലിന്റെ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ബ്ലൂ ഇക്കണോമിയുടെ സാധ്യതകളും വെല്ലുവിളികളും, ബംഗാള്‍
ഉള്‍ക്കടലിലെ ഊര്‍ജ സഹകരണം വര്‍ദ്ധിപ്പി്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, വ്യാപാരത്തിലൂടെയും നിക്ഷേപത്തിലൂടെയുമുള്ള പ്രാദേശിക വികസനം, ബംഗാള്‍ ഉള്‍ക്കടലിലെ പാരിസ്ഥിതിക സുസ്ഥിരതയ്ക്കായുള്ള സഹകരണം, ഇന്‍സ്റ്റിറ്റിയൂഷണല്‍ മെക്കാനിസങ്ങളിലൂടെ മനുഷ്യ സുരക്ഷാ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക, ബംഗാള്‍ ഉള്‍ക്കടലില്‍ ഉയര്‍ന്നുവരുന്ന സാങ്കേതിക മുന്നേറ്റങ്ങളും നൂതനത്വവും, തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള പിവറ്റായി ബംഗാള്‍ ഉള്‍ക്കടല്‍ എന്നി വിഷയങ്ങളിലാണ് പാനല്‍ ചര്‍ച്ചകള്‍ നടന്നത്.
‘ബംഗാള്‍ ഉള്‍ക്കടല്‍ മേഖല നേരിടുന്ന പരമ്പരാഗതവും പാരമ്പര്യേതരവുമായ സുരക്ഷാ വെല്ലുവിളികളില്‍, പ്രവര്‍ത്തനങ്ങള്‍, ധാരണ, മേഖലയ്ക്ക് വേണ്ട പിന്തുണ എന്നിവയുടെ ആവശ്യകത സമ്മേളനം ചര്‍ച്ച ചെയ്തു. ഇന്തോ-പസഫിക്കിനെ മിഡില്‍ ഈസ്റ്റുമായി ബന്ധിപ്പിക്കുന്നതിനാല്‍ ആഗോള ജിയോപൊളിറ്റിക്കലില്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖല ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഞാന്‍ കരുതുന്നു. ബംഗാള്‍ ഉള്‍ക്കടല്‍ കടല്‍ വഴിയുള്ള ആശയവിനിമയത്തിന്റെ ഒരു പ്രധാന രേഖയായതിനാല്‍, ആഗോള വിതരണ ശൃംഖലയില്‍ ഈ മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു.അതിനാല്‍, ആ പ്രാധാന്യം മനസ്സിലാക്കുകയും സാധ്യതകള്‍ തിരിച്ചറിയുകയും ചെയ്യേണ്ടത് ബംഗാള്‍ ഉള്‍ക്കടലിലെ എല്ലാ രാജ്യങ്ങളുടെയും കാലഘട്ടത്തിന്റെ ആവശ്യമാണ്.’ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ചെയര്മാന് ഡോ. ധനുരാജ് പറഞ്ഞു.
സമ്മേളനത്തിന്റെ പ്രധാന വിലയിരുത്തലുകള്‍:
എല്ലാ അംഗരാജ്യങ്ങളും തീവ്രവാദത്തെ നേരിടല്‍, ഊര്‍ജ്ജം, മനുഷ്യ സുരക്ഷ, സാങ്കേതിക കൈമാറ്റം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കൂടുതല്‍ സഹകരിക്കണം.
ഈ സംവിധാനങ്ങളെ സ്ഥാപനവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയും, ബാക്കിയുള്ള ഗ്രൂപ്പുകളെ പരിപാലിക്കാന്‍ മെച്ചപ്പെട്ടതോ അനുകൂലമായതോ ആയ അവസ്ഥയിലുള്ള രാജ്യങ്ങള്‍ മുന്നോട്ട വരുകയും ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലെ മറ്റ് അംഗരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണം.
ഊര്‍ജം, സാങ്കേതിക കൈമാറ്റം, ബ്ലൂ ഇക്കണോമി, വ്യാപാരം, പരിസ്ഥിതി തുടങ്ങി ചര്‍ച്ച ചെയ്ത എല്ലാ വിഷയങ്ങളിലും ധാരാളം ഇന്റര്‍ ഡിസിപ്ലിനറികളുണ്ട്. അതിനാല്‍, ഓരോ വര്‍ഷവും, സമയപരിധികളോടെ നടത്തേണ്ട ഇന്റര്‍ മിനിസ്റ്റീരിയല്‍, ഇന്റര്‍ ഗവണ്മെന്റ് മീറ്റിംഗുകളിലൂടെയായിരിക്കണം ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയുടെ സാധ്യതകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നത്.
സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ സംഭാഷണങ്ങളും ചര്‍ച്ചകളും ഈ പ്രദേശത്തെ ജിയോപൊളിറ്റിക്കല്‍, സെക്യൂരിറ്റി ആര്‍ക്കിടെക്ച്വര്‍ എന്നിവയില്‍ വര്‍ദ്ധിച്ചുവരുന്ന മാറ്റങ്ങള്‍ സാക്ഷ്യപ്പെടുത്തി. സമ്മേളനത്തിന്റെ ഓരോ സെഷനുകളും ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും ആശയങ്ങളും പങ്കുവെച്ചു.
(ഫോട്ടോ 1 : ഡോ. മിനി ശേഖരന്, ഡോ. സെവന്തി ജയകോടി, ഡോ പി കൃഷ്ണന്, ഡോ. അബ്ദുള്‍ ഹനാന് വഹീദ്)
Report : Asif Muhammed