ന്യൂയോക്ക്: ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച് 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു മണി മുതൽ നടക്കുന്ന ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന് ട്രസ്റ്റീബോർഡിന്റെ അഭിനന്ദങ്ങൾ അറിയിക്കുന്നതായി ചെയർമാൻ സജി പോത്തൻ, വൈസ് ചെയർ സണ്ണി മറ്റമന , ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പൻ എന്നിവർ അറിയിച്ചു.
ഫൊക്കാനയുടെ നാലു പതിറ്റാണ്ട് ചാരിറ്റി, വിദ്യാഭ്യാസ, ഭാഷാ, സാമൂഹ്യ, സാംസ്കാരിക രംഗത്തിന് ഫൊക്കാനാ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ് , ഇനിയും ഈ പ്രവർത്തനം ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി കൂടുതൽ വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് . ട്രസ്റ്റീ ബോർഡ് അഭിപ്രയപ്പെട്ടു.
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പറഞ്ഞ ആ നാനാത്വത്തിൽ ഏകത്വം ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരു സംഘടനയാണ് ഫൊക്കാന. ഓരോ പ്രവാസി മലയാളിയുടെയും പ്രശ്നങ്ങൾ പരിഹരിക്കാനും ഞങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഫൊക്കാന എന്ന ഈ ഒത്തൊരുമക്ക് നാല് പതിറ്റാണ്ടു തികയുമ്പോൾ ഇടക്ക് വെച്ച് ചില ഇലകളും പൂക്കളും എക്കെ കൊഴിഞ്ഞു പോയെങ്കിലും ഫൊക്കാന അതിന്റെ ഐക്യബോധത്തെ മുറുകെ പിടിക്കുകയും തങ്ങളുടെ കർത്തവ്യത്തെ സുതാര്യമായി നോക്കിക്കാണുകയുമാണ് ചെയ്തിട്ടുള്ളത്.
അതിനാൽ ആ വൃക്ഷം കടപുഴകി വീഴാതെ, മണ്ണിൽ വേരുറപ്പിച്ച്, ഇലകൾ തളിർത്ത്, പൂക്കൾ വിരിയിച്ചുകൊണ്ടേയിരിക്കുന്നു. പേരിനും പ്രശസ്തിക്കും അപ്പുറം ഉത്തരവാദിത്തങ്ങൾക്ക് വിലകല്പിക്കുന്ന ഫൊക്കാന ഇന്നോളം നാടിന്റെ സേവകരായി പ്രവർത്തനമനുഷ്ഠിച്ചു പോരുന്നു . അമേരിക്കൻ മലയാളികളുടെ മാത്രമല്ല കേരളത്തിന്റെ തീരാദുഃഖങ്ങളിലും ഫൊക്കാനയുടെ സഹായഹസ്തങ്ങൾ അസ്ത്രവേഗത്തിൽ പാഞ്ഞെത്തിയിട്ടുണ്ട്. അത് ഇനിയും തുടർന്നുകൊണ്ടേയിരിക്കും. .
മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രവർത്തന ഉൽഘാടനം ഒരു ആഘോഷമായി തന്നെ നടത്തുബോൾ അതിനു എല്ലാവിധ ആശംസകളും അഭിനന്ദങ്ങളും നേരുന്നതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് ചെയർ സണ്ണി മറ്റമന , ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ പോൾ കറുകപ്പള്ളിൽ, മാധവൻ നായർ, ജോർജി വർഗീസ്, സജിമോൻ ആന്റണി, ജോജി തോമസ്, ടോണി കള്ളക്കവുങ്കൻ എന്നിവർ അറിയിച്ചു.
ജോയിച്ചൻപുതുക്കുളം