ഫിയാകോന ഡാളസില്‍ ഡിസംബര്‍ 12ന് പ്രാര്‍ത്ഥന സമ്മേളനം സംഘടിപ്പിക്കുന്നു

ഡാളസ് : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ഓര്‍ഗനൈസേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫിയാകോന) ഡിസംബര്‍ 12ന് ഡാളസിലെ ഫ്രിസ്‌ക്കൊയില്‍ പ്രത്യേക പ്രാര്‍ത്ഥന സമ്മേളനം സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 12 തിങ്കളാഴ്ച വൈകീട്ടു 6.30 മുതല്‍ 8.30 വരെ ഫ്രിസ്‌ക്കൊ ലബനന്‍ റോഡ് ലെബനന്‍ ബാപ്റ്റ്സ്റ്റ് ചര്‍ച്ചില്‍ വെച്ചു നടക്കുന്ന സമ്മേളനത്തില്‍ ഡാളസ്സിലെ വിവിധ ക്രിസ്ത്യന്‍-സാംസ്‌ക്കാരിക സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.

ഈയിടെ ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഫ്രിസ്‌ക്കോയില്‍ സംഘടിപ്പിച്ച വാര്‍ഷീക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്ക അറിയിക്കുന്നതിനും, ക്രിസ്ത്യന്‍ വ്യൂപോയിന്റില്‍ നിന്നുള്ള വിശദീകരണം നല്‍കുന്നതിനുമാണ് ഈ പ്രത്യേകം പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

യുഎസ്. ചാരിറ്റി മുഖേന ഇന്ത്യയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചു ക്രിസ്ത്യന്‍ സംഘാടനകള്‍ക്ക് അവബോധം നല്‍കുക എന്നതു കൂടിയാണ് ഈ യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് എന്നും സംഘാടകര്‍ ചൂണ്ടുകാട്ടി.

റവ.അലക്സ് യോഹന്നാന്‍, ഫാ.ബിനു തോമസ്, പാസ്റ്റര്‍ ബൈജു ഡാനിയേല്‍ എന്നിവര്‍ ഉള്‍പ്പെടെ 24 അംഗ കമ്മിറ്റിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് രൂപീകരിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്നും, ഡിന്നര്‍ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 202 738 4704 മായി ബന്ധപ്പെടുക.

Report :  പി.പി. ചെറിയാന്‍

 

Leave Comment