ഇസുസു ഐ-കെയര്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

Spread the love

കൊച്ചി : ഇസുസു മോട്ടേഴ്‌സ് ഇന്ത്യ ഇസുസു ഡി-മാക്‌സ് പിക്ക് അപ്പുകള്‍ക്കും എസ് യുവികള്‍ക്കുമായി രാജ്യവ്യാപകമായി വിന്റര്‍ ക്യാമ്പ് നടത്തുന്നു. 2022 ഡിസംബര്‍ 16 മുതല്‍ 31 വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും.

സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന, സൗജന്യ ടോപ്പ് വാഷ്, പണിക്കൂലിയില്‍ 10 ശതമാനം കിഴിവ്, പാര്‍ട്‌സുകള്‍ക്ക് അഞ്ചു ശതമാനം കിഴിവ്, ലൂബ്രിക്കന്റുകള്‍ക്കും ഫ്‌ളൂയിഡുകള്‍ക്കും അഞ്ച് ശതമാനം കിഴിവ്, ഫ്രീ റീജെന്‍ എന്നീ സേവനങ്ങളാണ് ഐ-കെയര്‍ വിന്റര്‍ ക്യാമ്പിലൂടെ നല്‍കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഇസുസുവിന്റെ എല്ലാ അംഗീകൃത ഔട്ട്‌ലെറ്റുകളിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സര്‍വീസ് ബുക്കിങിനായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഇസുസു ഡീലര്‍ ഔട്ട്‌ലെറ്റിലേക്ക് വിളിക്കുകയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം. കൂടുതല്‍ വിവരങങള്‍ക്കായി 1800 499 188 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്.

Report : ATHIRA AUGUSTINE

Author