ഡിസ്ട്രിക്റ്റ് 3 ലേക്ക് മത്സരിച്ചു വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സിലര്‍ എന്ന ബഹുമതി ഇനി മുരളി ശ്രീനിവാസന് സ്വന്തം. നവംബര്‍ 8ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ വാരാന്ത്യമാണ് നടന്നത്. മുരളിശ്രീനിവാസന്‍ 2813 വോട്ടുകള്‍ നേടിയപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി ജസ്റ്റിന് വാംഗിന് ലഭിച്ചത് 2812 വോട്ടുകളാണ്. നവംബര്‍ 8ന് നടന്നു.
ജനുവരി 3ന് മുരളിശ്രീനിവാസന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും. കൗണ്‍സില്‍ മെമ്പര്‍ എന്ന നിലയില്‍ കാലാവസ്ഥാ വ്യതിയാനം, പാര്‍പ്പിട സൗകര്യങ്ങള്‍ വര്ദ്ധിപ്പിന് എന്നീ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മുരളി ശ്രീനിവാസന് പറഞ്ഞു.
ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന ശ്രീനിവാസന് തന്റെ അമേരിക്കന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് 1997ല്‍ അമേരിക്കയിലേക്ക് കുടിയേറിയത്. സണ്ണിവെയ്ലില്‍ താമസിക്കുന്ന ഇദ്ദേഹം സാന്‍ മൈക്രോസോഫ്റ്റ് ആന്റ് ജനറല്‍ ഇലക്ട്രിക് എക്സിക്യൂട്ടീവ് എന്‍ജിനീയറാണ്. വെര്‍ജിനിയ ടെക്കില്‍ നിന്നും കമ്പ്യൂട്ടറില്‍ മാസ്റ്റേഴ്സ് ബിരുദവും സ്റ്റാറ്റന്‍ ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും എന്‍ജിനീയറിംഗ് മാനേജ്മെന്റിലും ബിരുദം നേടിയിട്ടുണ്ട്.