യുക്രെയ്ന്‍ പ്രസിഡന്റ് ഡിസംബര്‍ 21 ന് വാഷിങ്ടന്‍ ഡിസിയില്‍

Spread the love

വാഷിങ്ടന്‍ : യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌ക്കി ബുധനാഴ്ച (സെപ്റ്റംബര്‍ 21) വാഷിങ്ടന്‍ ഡിസിയില്‍ സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി മാസം റഷ്യ യുക്രെയ്‌നെതിരെ ആക്രമണം അഴിച്ചുവിട്ടതിനു ശേഷം ആദ്യമായാണ് യുക്രെയ്ന്‍ പ്രസിഡന്റ് രാഷ്ട്രത്തിനു പുറത്തുള്ള ഒരു രാജ്യം സന്ദര്‍ശിക്കുന്നത്.

സെലന്‍സ്‌ക്കിയുടെ സന്ദര്‍ശനം വളരെ രഹസ്യമായിട്ടാണു വച്ചിരിക്കുന്നതെന്നു കണ്‍ഗ്രഷണല്‍ നേതാക്കള്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ യുക്രെയ്ന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം അവസാന നിമിഷം മാറ്റിവയ്ക്കാനും സാധ്യതയുണ്ടെന്ന് ഇവര്‍ പറഞ്ഞു.

വാഷിങ്ടനില്‍ സന്ദര്‍ശനത്തിനെത്തിയാല്‍ കാപ്പിറ്റോള്‍ ഹില്ലില്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതിനും പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ചക്കും ക്രമീകരണം ചെയ്തിട്ടുണ്ട്.

യുക്രെയ്‌ന് വര്‍ഷാവസാനം 45 ബില്യന്റെ അടിയന്തിര സഹായം നല്‍കുന്നതിനു കോണ്‍ഗ്രസില്‍ വോട്ടെടുപ്പു നടക്കുന്ന സമയമായതിനാല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനു പ്രത്യേക പ്രാധാന്യം കല്‍പിക്കുന്നു. വിവിധ രാഷ്ട്രങ്ങളുമായി ദിവസം തോറും സെലന്‍സ്‌ക്കി വിഡിയോ കോണ്‍ഫറന്‍സുമായി ബന്ധപ്പെടുന്നുണ്ട്. മാത്രമല്ല സെലന്‍സ്‌ക്കിയുടെ പ്രതിനിധിയായി ഭാവിയിലെ വിദേശ രാഷ്ട്രങ്ങളുടെ തലസ്ഥാനത്തേക്കു പ്രത്യേക ദൗത്യവുമായി അയയ്ക്കുകയും ചെയ്തു.വര്‍ഷാരംഭത്തില്‍ നാന്‍സി പെലോസി യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Author