ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ട്രാൻസ്ജൻഡർ, ക്വിയർ വിഭാഗത്തിന് പ്രത്യേക പരിശീലനം

Spread the love

അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ കാര്യക്ഷമമായി ഇടപെടാനും അടിയന്തര സഹായം ലഭ്യമാക്കുന്നതിനു പിന്തുണ നൽകാനും ട്രാൻസ്ജൻഡർ, ക്വിയർ വിഭാഗം ജനങ്ങൾക്കും സാധിക്കണമെന്നു റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഇത്തരം ഇടപെടലിനുള്ള സാഹചര്യമൊരുക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കും.ട്രാൻസ്ജൻഡർ, ക്വിയർ വിഭാഗത്തിന് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി സംഘടിപ്പിച്ച ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം നൽകുക വഴി ദുരന്ത മുഖത്ത് സജ്ജീവമായി ഇടപെടുന്നതിന് വഴിയൊരുക്കുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ കെൽപ്പുള്ളവരായി ട്രാൻസ്ജൻഡർ വിഭാഗത്തെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Author