ട്രഷറര്‍ വി.പ്രതാപചന്ദ്രന് കെപിസിസി യാത്രാമൊഴി നല്‍കി

അന്തരിച്ച കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന് കെപിസിസി യാത്രാമൊഴി നല്‍കി.തിരുവനന്തപുരം വഞ്ചിയൂര്‍ അംബുജവിലാസം റോഡിന് സമീപത്തെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ബുധനാഴ്ച രാവിലെ 10.30 വരെ അവിടെ പൊതുദര്‍ശനത്തിന് വെച്ചശേഷം ഭൗതിക ശരീരം 11.45 ഓടെ കെപിസിസി ആസ്ഥാനത്ത് എത്തിച്ചു.

കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭാരവാഹികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. എ.കെ.ആന്റണി,കെ.സുധാകരന്‍ എംപി, വിഡി സതീശന്‍,രമേശ് ചെന്നിത്തല,എംഎം ഹസ്സന്‍,ടിയു രാധാകൃഷ്ണന്‍, എന്‍.ശക്തന്‍, ജിഎസ് ബാബു,ജി. സുബോധന്‍,മര്യാപുരം ശ്രീകുമാര്‍, പാലോട് രവി ,എന്നിവര്‍ ചേര്‍ന്ന് മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. തുടര്‍ന്ന് വിവിധ രാഷ്ട്രീയ കക്ഷികളുടെയും കെപിസിസിയുടെയും ഡിസിസിയുടെയും പോഷകസംഘടനകളുടെയും നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷനേതാവ് വിഡി സതീശന്‍,മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല,യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ എന്നിവരും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി മുന്‍ എംഎല്‍എ തമ്പാനൂര്‍ രവിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവും റീത്ത് സമര്‍പ്പിച്ചു.

തുടര്‍ന്ന് 12.40 ഓടെതിരുവനന്തപുരം പ്രസ്‌ക്ലബിലും ഗവ.പ്രസ്സ് ഓഫീസ് അങ്കണത്തിലും പൊതുദര്‍ശനത്തിന് വെയ്ച്ചശേഷം മണക്കാട് പുത്തന്‍കോട്ട ശ്മശാനത്തില്‍ ഉച്ചകഴിഞ്ഞ് 2ന് സംസ്‌കാര ചടങ്ങുകള്‍ നടന്നു.തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത അനുസ്മരണ ചടങ്ങുകള്‍ വഞ്ചിയൂരിലും തിരുവനന്തപുരം പ്രസ്സ് ക്ലബിലും നടന്നു.

കെപിസിസി ആസ്ഥാനത്ത് കെപിസിസി ഭാരവാഹികളായവി.പി. സജീന്ദ്രന്‍, കെ. ജയന്ത്, കെ.പി. ശ്രീകുമാര്‍, എ.എ. ഷുക്കൂര്‍,എം.എം. നസീര്‍, ആലിപ്പറ്റ ജമീല, പി.എം. നിയാസ്,സോണി സെബാസ്റ്റ്യന്‍,ഡി.സി.സി പ്രസിഡന്റുമാരായ പാലോട് രവി, പി. രാജേന്ദ്രപ്രസാദ്,സതീഷ് കൊച്ചുപറമ്പില്‍, എംഎല്‍എമാരായ പിസി വിഷ്ണുനാഥ്, എം.വിന്‍സന്റ്, സിഎംപി നേതാവ് സിപി ജോണ്‍, തമിഴ്നാട് എം.എല്‍.എ, റൂബി മനോഹര്‍, ഇടതുപക്ഷ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, പ്രകാശ് ബാബു,നീലലോഹിതദാസന്‍ നാടാര്‍, കോണ്‍ഗ്രസ് നേതാക്കളായ വി.എസ്. ശിവകുമാര്‍, എന്‍. പീതാംബരകുറുപ്പ്, ശൂരനാട് രാജശേഖരന്‍,ചെറിയാന്‍ ഫിലിപ്പ്, ശരത്ചന്ദ്രപ്രസാദ്,എം.എ. വാഹിദ്, വര്‍ക്കല കഹാര്‍, കെ.മോഹന്‍ കുമാര്‍,കരകുളം കൃഷ്ണപിള്ള, രഘുചന്ദ്രപാല്‍, മണക്കാട് സുരേഷ്,നെയ്യാറ്റിന്‍കര സനല്‍, ജി.വി. ഹരി, കെ.എസ്. ശബരിനാഥ്,മുന്‍ മന്ത്രി വി.സി. കബീര്‍,ബിന്ദുകൃഷ്ണ, ആരിഫ ബീവി, ആര്‍. വത്സലന്‍, പി.കെ. വേണുഗോപാല്‍, ജോണ്‍,പത്മിനി തോമസ്,കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്‍,കൊറ്റാമം വിമല്‍കുമാര്‍,മരുതന്‍കുഴി സതീഷ് കുമാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

Leave Comment