ഡാളസ്സില്‍ നിന്നും കാണാതായ പെരുമ്പാമ്പിനെ ആറു മാസങ്ങള്‍ക്കുശേഷം കണ്ടെത്തിയത് ഓസ്റ്റിനില്‍

Spread the love

ഡാളസ്: ഡാളസ് ഏരിയായില്‍ നിന്നും ആറുമാസം മുമ്പു 16 അടി നീളമുള്ള പെരുമ്പാമ്പിനെ ഒടുവില്‍ കണ്ടെത്തിയത് ഓസ്റ്റിനിലുള്ള ഒരു വീടിന്റെ ഗാരേജില്‍ നിന്ന്.

ഓസ്റ്റിനിലുള്ള ചില വീട്ടുകാര്‍ ഓസ്റ്റിനില്‍ ആനിമല്‍ സെന്ററില്‍ വിളിച്ചു പതിനാറ് അടിയുള്ള പെരുമ്പാമ്പിനെ പിടിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഡിസംബര്‍ 20ന് ഓസ്റ്റിന്‍ മൃഗശാലാധികൃതര്‍ അറിയിച്ചു. ജൂലായ് മാസം മുതല്‍ പല സ്ഥലങ്ങളിലും ഈ പെരുമ്പാമ്പിനെ കണ്ടതായി പലരും സെന്ററില്‍ വിളിച്ചു പറഞ്ഞിരുന്നു.

ഗാരേജില്‍ നിന്നും പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് ഓസ്റ്റിനിലുള്ള മൃഗശാലയില്‍ കൊണ്ടുവരികയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ പെരുമ്പാമ്പ് ഡാളസ്സിലെ ഒരു വീട്ടുടമസ്ഥന്റേതാണെന്ന് കണ്ടെത്തി. മൃഗശാലാധികൃതര്‍ അയാളുമായി ബന്ധപ്പെട്ടു.

ആറു മാസം മുമ്പു ഡാളസ്സില്‍ നിന്നും പെരുമ്പാമ്പിനെ ഒരു ചടങ്ങില്‍ കെട്ടിയശേഷം കാറിന്റെ പുറകിലുള്ള സീറ്റില്‍ വെച്ചിരുന്നു. വഴിയില്‍ വെച്ചു കാര്‍ ഒരു അപകടത്തില്‍പ്പെട്ടു. ഇതേ സമയം ആരോ കാറിനകത്തു സൂക്ഷിച്ചിരുന്ന ചാക്ക് മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. ചാക്കിലുള്ളത് എന്താണെന്ന് അയാള്‍ അറിഞ്ഞിരിക്കില്ല. എന്നാണ് ഉടമസ്ഥന്റെ നിഗമനം.

എന്തായാലും പെരുമ്പാമ്പിനെ കൂട്ടികൊണ്ടുവരാന്‍ ഉടമസ്ഥന്‍ ഡാളസ്സില്‍ നിന്നും ഓസ്റ്റിനിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Author