ചരക്കു നികുതി വകുപ്പും കൃഷി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പച്ചക്കറി കൃഷിക്ക് തുടക്കമായി

Spread the love

ആലപ്പുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്കു നികുതി വകുപ്പും കൃഷി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷിയുടെ ഉദ്ഘാടനം ജില്ലാ ചരക്കുസേവന നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ ഫ്രാന്‍സിസ് ഡാമിയനും ചേര്‍ത്തല കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി.വി. റജിയും ചേര്‍ന്ന് നിര്‍വഹിച്ചു. ചേര്‍ത്തല ജി.എസ.ടി. ഓഫീസിനോട് ചേര്‍ന്നുള്ള ടെറസിലാണ് പച്ചക്കറി കൃഷി നടത്തുന്നത്. വെണ്ട, പച്ചമുളക്, തക്കാളി, പയര്‍, കോവല്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ചേര്‍ത്തല ജി.എസ്.ടി. ഓഫീസ്, ചേര്‍ത്തല വ്യവസായ വകുപ്പ്, സ്റ്റാറ്റിസ്റ്റിക്‌സ്, കൃഷി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ പങ്കെടുത്തു.

Author