സാമൂഹിക അനാചാരങ്ങൾക്കെതിരെ ഷോർട്ട്ഫിലിം മത്സരവുമായി യുവജന കമ്മീഷൻ

Spread the love

സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സരം നടത്തും. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്‌ക്കെതിരെ സാമൂഹിക ജാഗ്രത ഉണർത്തുന്ന പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ഷോർട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20,000, 15,000, 10000 രൂപ സമ്മാന തുകയായി ലഭിക്കും.

ഷോർട്ട്ഫിലിമിന്റെ ദൈർഘ്യം 20 മിനിറ്റിൽ കവിയരുത്. മത്സര വിഭാഗത്തിലേക്ക് അയയ്ക്കുന്ന ഷോർട്ട് ഫിലിം ജനുവരി 20 ന് മുമ്പ് ഡിവിഡിയിലാക്കി മൂന്ന് കോപ്പി വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33), നേരിട്ടോ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471-2308630.

Author