പോഷകാഹാര ക്യാംപെയിനുമായി ആംവേ

കൊച്ചി: ‘പാഷന്‍ കോ ദോ പോഷണ്‍’ ക്യാംപയിന്‍ ആരംഭിച്ച് രാജ്യത്തെ മുന്‍ നിര ആംവേ എഫ്എംസിജി ഡയറക്ട് സെല്ലിംഗ് കമ്പനികളിലൊന്നായ ആംവേ ഇന്ത്യ. ഒളിമ്പ്യന്‍ സൈഖോം മീരാഭായ് ചാനു ആണ് ബ്രാന്‍ഡ് അംബാസഡര്‍. ഒരു വ്യക്തിക്ക് മതിയായ പോഷകാഹാരം നല്‍കുക എന്നതാണ് ക്യാംപെയിന്റെ ലക്ഷ്യം.

പോഷകാഹാര, വെല്‍നസ് ബ്രാന്‍ഡായ ന്യൂട്രിലൈറ്റ് ലോകത്തിലെ ഒന്നാം നമ്പര്‍ വിറ്റാമിനുകളും ഡയറ്ററി സപ്ലിമെന്റുകളും വില്‍ക്കുന്നു.
ആംവേയുടെ ന്യൂട്രിലൈറ്റുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് മീരാഭായ് ചാനു പറഞ്ഞു. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആംവേ എല്ലായ്പ്പോഴും ശക്തവും നിര്‍ബന്ധിതവുമായ സമീപനമാണ് പുലര്‍ത്തുന്നതെന്ന് ആംവേ ഇന്ത്യയുടെ സിഎംഒ അജയ് ഖന്ന പറഞ്ഞു. ന്യൂട്രിലൈറ്റ് ഓള്‍ പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍, ന്യൂട്രിലൈറ്റ് ഡെയ്‌ലി, ന്യൂട്രിലൈറ്റ് സാല്‍മണ്‍ ഒമേഗ-3, ന്യൂട്രിലൈറ്റ് കാല്‍ മാഗ് ഡി പ്ലസ് തുടങ്ങിയ ബെസ്റ്റ് സെല്ലിംഗ് ഉല്‍പ്പന്നങ്ങള്‍ മുന്‍ നിര ബ്രാന്‍ഡായ ന്യൂട്രിലൈറ്റിലൂടെ പുറത്തിറക്കുന്നുണ്ട്.

Report : ATHIRA AUGUSTINE

Leave Comment