കോവിഡ് വ്യാപനം- ചൈനീസ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യു.എസ്.

Spread the love

വാഷിംഗ്ടണ്‍: യു.എസ്. ഗവണ്‍മെന്റ് പുതിയ കോവിഡ് 19 ടെസ്റ്റിംഗ് പോളിസി പ്രഖ്യാപിച്ചു. ഡിസംബര്‍ 28 ബുധനാഴ്ച പ്രഖ്യാപിച്ച ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചൈനയില്‍ കോവിഡ് വ്യാപനം കൂടിവരുന്നതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Picture2

യു.എസ്. ചൈനീസ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് 19 പോളിസി ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. യു.എസ്സിലേക്ക് യാത്രപുറപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് കോവിഡ് നെഗറ്റീവാണെന്നുള്ള സര്‍ട്ടിഫിക്കറ്റു കരുതണം. രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം ഇത് ബാധകമാണ്.

ചൈനയില്‍ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കുകള്‍ പുറത്തുവിടാതിരിക്കുകയും, പ്രതിരോധ ശക്തി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കേണ്ടിവന്നതെന്ന് ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. ചൈനയില്‍ 250 മില്യണ്‍ പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും സിയാറ്റഇന്‍, ലോസ് ആഞ്ചലസ് വിമാനതാവളങ്ങളില്‍ എത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കോവിഡ് പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ജപ്പാന്‍, ഇന്ത്യ, ഇറ്റലി, സൗത്ത് കൊറിയ, തായ് വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ ചൈനീസ് യാത്രക്കാര്‍ക്ക് വൈറസ് ടെസ്റ്റ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു.

Author