കെപിസിസി കരിദിനം ജനുവരി 4ന്

Spread the love

ഭരണഘടനെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തെ ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായിട്ടാണ് കെപിസിസി കാണുന്നതെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന് മന്ത്രി പദവി വഹിക്കാന്‍ എന്തുയോഗ്യതയാണുള്ളത്.ആര്‍എസ്എസിനെപ്പോലെ ഭരണഘടന വിരുദ്ധത സിപിഎമ്മിന്റെ മുഖമുദ്രയാണ്. അതിനാല്‍ സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസി,ബ്ലോക്ക്,മണ്ഡലം,ബൂത്ത് തലത്തില്‍ നേതാക്കളും പ്രവര്‍ത്തകരും കറുത്ത കൊടികള്‍ ഉയര്‍ത്തിയും ബാഡ്ജ് ധരിച്ചും കരിദിനം ആചരിക്കുമെന്നും ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Author