Skip to content
  • Friday, January 27, 2023
  • Editorial Board
  • Audio Message
  • Christian Songs
  • Youtube Gallery
  • Kerala
  • USA
  • International
  • Christian News
Express Herald

Express Herald

Malayalam Online Christian News

  • Home
  • Articles
    • Cultural Article
    • English Article
  • Books
    • English
    • Malayalam
  • Christian News
  • Columns
    • Raju Tharakan
    • Thomas Mullakkal
  • Interviews
  • News
    • International
    • Kerala
    • National
    • English News
  • Pravasi
    • Europe
    • Gulf
    • USA
  • Charamam
  • Youtube Gallery
  • Home
  • 2023
  • January
  • 4
  • ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാംഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് -Saji Mathai Kathettu
Kerala

ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാംഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് -Saji Mathai Kathettu

January 4, 2023
Expressherald

പദ്ധതിയുടെ മുഴുവൻ സാമ്പത്തികവും വാഗ്ദാനം ചെയ്ത് പാസ്റ്റർ ഏബ്രഹാം ഉമ്മൻ

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റിനു കീഴിലുള്ള അർഹരായ എല്ലാ ശുശ്രൂഷകന്മാർക്കും ആക്സിഡന്റ് ഇൻഷുറൻസ് നടപ്പിലാക്കാൻ പദ്ധതി രൂപീകരിച്ചു. കേരളാ സ്റ്റേറ്റിനു കീഴിൽ ഏകദേശം 3000 ത്തോളം ശുശ്രൂഷകർക്കും കൗൺസിൽ അംഗങ്ങൾക്കും ഐപിസിയിലെ മാധ്യമ പ്രവർത്തകർക്കും ഇൻഷുറൻസ് ഏർപ്പെടുത്താനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഇതിനു വേണ്ടി വരുന്ന മുഴുവൻ സാമ്പത്തികവും ഐ പി സി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ നല്കും. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായുള്ള തുക ജനുവരി 3 ന് കുമ്പനാട് ഓഫീസിൽ നടന്ന യോഗത്തിൽ പാസ്റ്റർ എബ്രഹാം ഉമ്മൻ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസിനു നല്കി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിൽ അദ്ധ്യക്ഷനായിരുന്നു.ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർമാൻ ബ്രദർ ജോസ് ജോൺ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ രാജു ആനിക്കാട്, ജയിംസ് ജോർജ്, എം.പി. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡിന്റെ രണ്ടാം തലമുറക്കാരനായ പാസ്റ്റർ എബ്രഹാം ഉമ്മൻ ഐപിസിയുടെ സ്ഥാപകരിൽ ഒരാളും മുൻ പ്രസിഡന്റുമായിരുന്ന പാസ്റ്റർ ടി ജി ഉമ്മന്റെ ഇളയ മകനാണ്. അനേകർക്ക് തയ്യൽ മെഷീനുകളും അനേകം പാസ്റ്റർമാർക്ക് സൈക്കിളുകളും അർഹാരായ കുടുംബങ്ങൾക്ക് നിരവധി വീടുകൾ നിർമ്മിച്ചു നൽകിയും ജീവകാരുണ്യ മേഖലയിൽ സജീവമായ പാസ്റ്റർ ഏബ്രഹാം ഉമ്മൻ നിരവധി നഴ്സിംഗ് വിദ്യാർത്ഥികൾക്കും എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും അവരുടെ കോഴ്സ് പൂർത്തിയാകുന്നതു വരെയുള്ള വിദ്യാഭ്യാസത്തിനു സഹായവും നൽകിയിട്ടുണ്ട്.
കോവിഡ് -19 സമയത്ത്, 1200 ലധികം പാസ്റ്റർമാർക്ക് അദ്ദേഹം സാമ്പത്തിക സഹായം നൽകുകയും നിരവധി കുടുംബങ്ങൾക്ക് ഭക്ഷണ സഹായം നൽകുകയും ചെയ്തു. ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് മറ്റുള്ളവർക്ക് സഹായം നല്കുന്നത്.
നാളുകളായി ശുശ്രൂഷകന്മാർ ആവശ്യപ്പെടുന്ന പദ്ധതിയാണ് ഐപിസി സോഷ്യൽ വെൽഫെയർ ബോർഡിലൂടെ നിവർത്തീകരിക്കപ്പെടുന്നത്.

യോഗത്തിൽ സോഷ്യൽ വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം, സെക്രട്ടറി ബേസിൽ അറക്കപ്പടി, , ട്രഷറർ ജോബി എബ്രഹാം നേര്യമംഗലം, സ്റ്റേറ്റ് കോർഡിനേറ്റർ പാസ്റ്റർ ജോൺസൻ കുര്യൻ, ഫിനാൻസ് കോർഡിനേറ്റർ ജോർജ് തോമസ് വടക്കഞ്ചേരി, എന്നിവരും പങ്കെടുത്തു.

പദ്ധതിയിൽ ചേരാനാഗ്രഹിക്കുന്ന എല്ലാ ശുശ്രൂഷകന്മാരും
സ്ഥിരവിലാസം, ജനന തീയതി ഉള്ള ആധാർ കാർഡിന്റെ കോപ്പി, നോമിനിയുടെ പേരും ജനനത്തീയതിയും ആധാർ നമ്പർ , ഫോൺ നമ്പർ, ഇപ്പോൾ ശുശ്രൂഷിക്കുന്ന ജില്ല, സെന്റർ എന്നിവ
എത്രയും വേഗം താഴെ കാണുന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്യേണ്ടതാണ്.
9447486110.

Report :  Saji Mathai Kathettu

Leave Comment
Tags: IPC Social Welfare Board with insurance for all IPC ministers -Saji Mathai Kathettu

Post navigation

ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവ് രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കമെന്ന് കെ.സുധാകരന്‍ എംപി

You may Missed

Kerala

കേരളത്തിന്റെ ലൈഫ് പദ്ധതി എല്ലാവർക്കും വീട് എന്ന രാജ്യ സ്വപ്‌നത്തിന് കരുത്തു പകരും : ഗവർണർ

January 26, 2023
Expressherald
Kerala

റിപ്പബ്ലിക് ദിന പരേഡ് നയിച്ചത് മേജർ ആനന്ദും സ്‌ക്വാഡ്രൺ ലീഡർ പ്രദീക് കുമാർ ശർമയും

January 26, 2023
Expressherald
Kerala

റിപ്പബ്ലിക് ദിനാഘോഷം: നിയമസഭാങ്കണത്തിൽ സ്പീക്കർ ദേശീയ പതാക ഉയർത്തി

January 26, 2023
Expressherald
USA

ഡബ്ല്യൂ.എം.സി. ന്യൂയോർക്ക് പ്രൊവിൻസും മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി നടത്തുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം 28-ന് ഫ്ലോറൽ പാർക്കിൽ

January 26, 2023
Expressherald
Copyright © 2023 Express Herald