യുഡിഎഫ് സെക്രട്ടേറിയറ്റ് സത്യാഗ്രഹം 10ന്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് എതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ജനുവരി 10ന് സെക്രട്ടേറിയറ്റ് സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ 10ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.യുഡിഎഫ് കണ്‍വീനറുടെ അധ്യക്ഷതില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി,രമേശ് ചെന്നിത്തല,പി.കെ.കുഞ്ഞാലികുട്ടി,കെപിഎ മജീദ്,മോന്‍സ് ജോസഫ്,എഎ അസീസ്,എന്‍.കെ.പ്രേമചന്ദ്രന്‍,അനൂപ് ജേക്കബ്,മാണി സി കാപ്പന്‍,സിപി ജോണ്‍,ജോണ്‍ ജോൺ,എന്‍.രാജന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്തു സമ്പാദനവും ഉൾപ്പെടെയുള്ള ആരോപണങ്ങളാണു ഇ.പി.ജയരാജനെതിരെ പി.ജയരാജൻ ഉയർത്തിയതെന്നു ഹസ്സന്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങികുളിച്ച് നില്‍ക്കുന്ന പാര്‍‍‍‍‍ട്ടിയാണ് സിപിഎം. ഇപി ജയരാജനെതിരായ ആരോപണം സിപിഎമ്മിന്‍റെ ആഭ്യന്തരകാര്യം മാത്രമല്ല. അദ്ദേഹം മന്ത്രി ആയിരുന്ന കാലയളവിലുള്ള അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിഷയമാണ്.കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതു കൊണ്ടാണു ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

 

Leave Comment