ചിക്കാഗോ എസ്ബി -അസംപ്ഷന്‍ അലുംനി കുടുംബസംഗമവും അവാർഡ് നെറ്റും നടത്തും

Spread the love

ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന: ചങ്ങനാശേരി എസ്ബി-അസ്സെംപ്ഷൻ അലുംനി അസോസിയേഷന്റെ ചിക്കാഗോ ചാപ്റ്ററിന്റെ കുടുംബസംഗമവും അവാർഡ് നൈറ്റും ഫെബ്രുവരി 18 നു വൈകുന്നേരം 6 മണിക്ക് നടക്കും. ഈ സമ്മേളനത്തിൽ 2022 ലെ ഹൈസ്കൂൾ വിദ്യാഭ്യാസ പ്രതിഭാപുരസ്കാര വിജയിയെ ആദരിക്കുന്നതും സമ്മാനദാനം നല്കുന്നതുമായിരിക്കും. ഇതൊരയിപ്പായി സ്വീകരിച്ചു എല്ലാ അലുംനി അംഗങ്ങളും കുടുംബസമേതം ന്യൂഇയർ ആഘോഷങ്ങളിലും അവാർഡ്ദാനത്തിലും പങ്കെടുത്തു അവാർഡ് ജേതാക്കളെ പ്രോത്സാഹിപ്പിക്കണമെന്നു അഭ്യർത്ഥിക്കുന്നു.

പ്രസ്തുത സമ്മേളനത്തിലേക്ക്‌ എല്ലാ അലുംനി അംഗങ്ങളെയും കുടുംബാഗങ്ങളെയും അഭ്യുദയ കാംക്ഷികളെയും സ്നേഹപൂർവ്വം പ്രസിഡന്റ് ആന്റണി ഫ്രാൻസിസും എക്സിക്യൂട്ടീവ്സും ക്ഷണിക്കുന്നു.

വിവരങ്ങൾക്ക്‌: ആന്റണി ഫ്രാൻസിസ് (പ്രസിഡന്റ്):847-219-4897, തോമസ് ഡിക്രൂസ്(സെക്രട്ടറി):224-305-3789, മാത്യു ഡാനിയേൽ(വൈസ് പ്രസിഡന്റ്): 847-373-9941

Author