വിവാഹമോചനവും, കസ്റ്റഡി തര്‍ക്കവും, ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ മുന്‍ പോലീസ് ഓഫീസറുടെ വധശിക്ഷ നടപ്പാക്കി

Spread the love

ഹണ്ട്‌സ് വില്ല(റാക്‌സ്): വിവാഹ മോചനവും, കസ്റ്റഡി തര്‍ക്കവും മൂലം ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ മുന്‍ പോലീസ് ഓഫീസറും ഭര്‍ത്താവുമായ റോബര്‍ട്ട് ഫ്രട്ടോയുടെ(65) വധശിക്ഷ ജനുവരി 10 ചൊവ്വാഴ്ച രാത്രി 7.49ന് നടപ്പാക്കി. ടെക്‌സസ്സില്‍ ഈ വര്‍ഷം നടപ്പാക്കുന്ന ആദ്യവധശിക്ഷയും അമേരിക്കയിലെ രണ്ടാമത്തേതുമാണിത്.

കോടതിയില്‍ നിന്നും പ്രത്യേക അനുമതി നേടിയ ആത്മീയ ഉപദേശകന്‍ ഡെത്ത് ചേംബറില്‍ റോബര്‍ട്ടിന്റെ സമീപം പ്രാര്‍ത്ഥനാ നിരതനായി നില്‍ക്കുമ്പോള്‍ മാരകമായ വിഷമിശ്രിതം ഇരു കൈകളിലൂടെയും സിരകളിലേക്ക് പ്രവഹിപ്പിച്ചു 24 മിനിട്ടിനുള്ളില്‍ മരണം സ്ഥിരീകരിച്ചു. അവസാനമായി എന്തെങ്കിലും പറയാനാണോ എന്ന ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു മറുപടി.

Picture2

1994 ലാണ് റോബര്‍ട്ട് ഫ്രട്ടോ ഭാര്യയെ കൊലപ്പെടുത്തുന്നതിന് മദ്ധ്യവര്‍ത്തിയായ ജോസഫിനെ ചുമതലപ്പെടുത്തിയത് ജോസഫ് വാടക കൊലയാളിയായ ഹവാര്‍ഡ് ഗൈഡറിയെ ഉപയോഗിച്ചു. ഇവരുടെ തലക്കു നേരെ രണ്ടു വെടിയുതിര്‍ത്തു കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം പോലീസ് ഓഫീസര്‍ പള്ളിയിലെ ആരാധനയില്‍ പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ഇയാള്‍ നാടകം അഭിനയിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ കൊലയാളിയേയും, മദ്ധ്യവര്‍ത്തിയേയും കണ്ടെത്തി അറസ്റ്റു ചെയ്തു. മൂവര്‍ക്കും കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. റോബര്‍ട്ട് ഒഴികെ മറ്റു രണ്ടുപേര്‍ വധശിക്ഷ കാത്തു കഴിയുന്ന വിഷമിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്തു നല്‍കിയ അപ്പീല്‍ കോടതി തള്ളിയിരുന്നു. 1996 വധശിക്ഷക്ക് വിധിക്കപ്പെട്ടുവെങ്കിലും ഫെഡറല്‍ ജഡജി വധശിക്ഷ ഒഴിവാക്കിയിരുന്നു. 2009 ല്‍ വീണ്ടും പുത്തന്‍ വിചാരണ നടത്തി വധശിക്ഷ വിധിക്കുകയായിരുന്നു.

Author